|    Oct 21 Sun, 2018 10:00 pm
FLASH NEWS

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം 2016: വരവ്‌ചെലവ് കണക്ക് അംഗീകരിച്ചു

Published : 14th September 2017 | Posted By: fsq

 

കൊല്ലം: കഴിഞ്ഞ വര്‍ഷം(2016) നവംബര്‍ ഒന്നിന് നടന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തിന്റെ വരവ് ചെലവ് കണക്കുകള്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന വിവിധ സബ് കമ്മിറ്റികളുടെ യോഗം അംഗീകരിച്ചു. 90.92 ലക്ഷം രൂപയാണ് ആകെ വരവ്. 87.66 ലക്ഷം രൂപ ജലോല്‍സവത്തിനായി ചെലവിട്ടു. 325849 രൂപ മിച്ചമുണ്ട്. 2017ലെ ജലോല്‍സവം വിപുലമായി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി സ്വാഗത സംഘത്തിന്റെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും.എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എം എല്‍എമാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍, സബ് കലക്ടര്‍ ഡോ എസ് ചിത്ര, വിവിധ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss