|    Nov 22 Wed, 2017 2:31 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവം ഇന്ന്

Published : 1st November 2016 | Posted By: SMR

കൊല്ലം: അഞ്ചാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവം ഇന്ന് കൊല്ലം അഷ്ടമുടിക്കായലില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ടൂറിസം-സഹകരണ മന്ത്രി എ സി മൊയ്തീന്‍ ജലോല്‍സവം ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ജലോല്‍സവ സന്ദേശം നല്‍കും. വനം മന്ത്രി കെ രാജു മാസ്ഡ്രില്‍ ഉദ്ഘാടനം ചെയ്യും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിക്കും.
ജലോല്‍സവത്തില്‍ ചുണ്ടന്‍ വിഭാഗത്തില്‍ കിരീടം നേടുന്ന ടീമിന് പ്രസിഡന്റ്‌സ് ട്രോഫിയും ഒന്നരലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കും. സിയാചിനില്‍ മരിച്ച ലാന്‍സ് നായിക്ക് ബി സുധീഷിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എവര്‍ റോളിങ് ട്രോഫിയും ജേതാക്കള്‍ക്ക് ഈ വര്‍ഷം മുതല്‍ നല്‍കും.
സമാപനസമ്മേളനം ജലവിഭവമന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാല്‍ എംപി അധ്യക്ഷത വഹിക്കും.
എംഎല്‍എമാരായ ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള, കെ ബി ഗണേഷ്‌കുമാര്‍, മുല്ലക്കര രത്‌നാകരന്‍, പി ഐഷാ പോറ്റി, കോവൂര്‍ കുഞ്ഞുമോന്‍, ജി എസ് ജയലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക