|    Nov 17 Sat, 2018 9:10 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രസാര്‍ ഭാരതിയില്‍ അവസരം

Published : 5th August 2018 | Posted By: kasim kzm

തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ആകാശവാണി- ദൂരദര്‍ശന്‍ പാര്‍ട്ട് ടൈം കറസ്‌പോണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്തുനിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസക്കാരായിരിക്കണം. പ്രതിഫലം പ്രതിമാസം 4250 രൂപ. ജേര്‍ണലിസത്തിലോ മാസ് മീഡിയയിലോ പിജി ഡിപ്ലോമയോ ഡിഗ്രിയോ, അല്ലെങ്കില്‍ ഒരു സര്‍വകലാശാല ബിരുദവും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയവുമാണ് അടിസ്ഥാനയോഗ്യത. ടിവി കവറേജിന് ഉപയോഗിക്കുന്ന ടെലിവിഷന്‍ കാമറയും അനുബന്ധ ഉപകരണങ്ങളും സ്വന്തമായി ഉണ്ടായിരിക്കേണ്ടതും അവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യവും അഭിലഷണീയമാണ്. കംപ്യൂട്ടറിലും വേഡ് പ്രോസസിങിലുമുള്ള പരിജ്ഞാനം, ദൃശ്യമാധ്യമത്തിലെ പ്രവൃത്തിപരിചയം. പ്രായം 24നും 45നും മധ്യേ.
അവസാന തിയ്യതി ആഗസ്ത് 7.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss