|    Oct 21 Sat, 2017 9:39 pm
FLASH NEWS

പ്രസാദ്് പദ്ധതി: കേന്ദ്ര ഉദ്യോഗസ്ഥസംഘംഗുരുവായൂരില്‍ എത്തി

Published : 7th October 2016 | Posted By: Abbasali tf

ഗുരുവായൂര്‍: “പ്രസാദ്പദ്ധതി ഗുരുവായൂരില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്്് കേന്ദ്ര ഉദ്യോഗസ്ഥ സംഘം ഗുരുവായൂരിലെത്തി. തീര്‍ത്ഥാടകര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ എന്തൊക്കെ പദ്ധതികള്‍ വേണമെന്നതു സംബന്ധിച്ച്്്്് ദേവസ്വം-നഗരസഭാധികൃതരുമായി സംഘം ചര്‍ച്ച നടത്തി.തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രസാദ്് പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയുടെ പ്രോജക്ട്്് അസോസിയേറ്റ്്് ഡയറക്ടര്‍ തേജീന്ദര്‍ ഗുപ്്ത, അര്‍ബന്‍ പ്ലാനിങ്് ഓഫിസര്‍ നീരജ്്് ബെന്‍ മഹാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്്് ഇന്നലെ ഗുരുവായൂരിലെത്തിയത്്്. ഗുരുവായൂര്‍ ബസ്്് സ്റ്റാന്റില്‍ മൊബിലിറ്റി ഹബ്ബ് പരിഗണിക്കും. ആധുനിക രീതിയില്‍ ബസ്്് സ്റ്റാന്‍ഡ്്്്്, ഓട്ടോ-ടാക്‌സി പാര്‍ക്കിങ്, മാ ള്‍, ക്ലോക്ക്്്് മുറി, മള്‍ട്ടി ലെവല്‍ ടോയ്്്്‌ലറ്റ്്്് എന്നിവ ഉള്‍പ്പെട്ടതായിരിക്കം ഹബ്ബ്്്. അമ്പാടി ഗ്രൗണ്ട്്്് പില്‍ഗ്രിം മാളാക്കി നവീകരിക്കല്‍, സോളാര്‍ വെളിച്ചം ഉപയോഗിച്ച്്്് പ്രകാശ നഗരം പദ്ധതി, കനാല്‍ ടൂറിസത്തിന്റെ ഭാഗമായി ചക്കംകണ്ടത്തെ വൃന്ദാവനം പദ്ധതിയാക്കല്‍, ഔട്ടര്‍-ഇന്നര്‍ റിങ്്്് റോഡുകളുടെ നവീകരണം, ഗുരുവായൂര്‍ ടൗണ്‍ഹാള്‍ വികസനം, ദേവസ്വത്തിന്റെ വേണുഗോപാല്‍ ലോഡ്ജ്്് പാര്‍ക്കിങ് ഗ്രൗണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക്്്് അത്യാധുനിക വാഹന പാര്‍ക്കിങ് സംവിധാനം, ക്യൂ കോംപ്ലക്‌സടക്കമുള്ള ക്ഷേത്രനട വികസനം തുടങ്ങിയവയാണ്്് പ്രസാദില്‍ ഉള്‍പ്പെടുത്താനായി സംഘം ശേഖരിച്ച പദ്ധതി വിവരങ്ങള്‍. രാവിലെ ഗവ.റസ്റ്റ് ഹൗസില്‍ നഗരസഭ-ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തിയശേഷമായിരുന്നു അവര്‍ നഗരസന്ദര്‍ശത്തിനിറങ്ങിയത്. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ. പി കെ ശാന്തകുമാരി ടീച്ചര്‍, വൈസ്്്് ചെയര്‍മാന്‍ കെ പി വിനോദ്്്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം വി കുഞ്ഞിരാമന്‍, ജില്ല ടൗണ്‍ പ്ലാനര്‍ ഗോപി, ടൂറിസം വകുപ്പ്്്് പ്ലാനിങ്്് ഓഫിസര്‍ വി എസ്്്്്, സതീഷ്, നോഡല്‍ ഓഫിസര്‍ എസ്്് മോഹന്‍, പ്രോജക്ട്്് ഓഫിസര്‍ ശ്രീരാഗ്്, നഗരസഭ സെക്രട്ടറി രഘുരാമന്‍, ദേവസ്വം-നഗരസഭ എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക