|    May 27 Sat, 2017 4:31 am
FLASH NEWS

പ്രസാദം കഴിച്ച് ഗുജറാത്തില്‍ നാലുപേര്‍ മരിച്ചു; 12 പേരുടെ നില ഗുരുതരം

Published : 11th March 2016 | Posted By: swapna en

bhang

അഹമ്മദാബാദ്: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി നല്‍കിയ പാനീയം കഴിച്ച് ഗുജറാത്തില്‍ നാലുപേര്‍ മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 250 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. മൂന്നു പേര്‍ കഴിഞ്ഞ ദിവസവും ഒരാള്‍ ഇന്നു രാവിലെയുമാണ് മരിച്ചത്. മൊഹ്‌സാനാ ജില്ലയിലെ ബുദാസാന്‍, കരണ്‍പൂര്‍ വില്ലേജുകളിലാണ് ദുരന്തമുണ്ടായത്. ഭാഗ് എന്ന പാനീയമാണ് ഭക്തര്‍ കഴിച്ചത്. ഒരു തരം കഞ്ചാവുകൊണ്ട് തയ്യാറാക്കുന്ന പാനീയമാണ് ഭാഗ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day