|    Jun 28 Wed, 2017 9:02 am
FLASH NEWS

പ്രസവ വാര്‍ഡില്‍ അതിക്രമം; മൂന്നുപേര്‍ അറസ്റ്റില്‍

Published : 22nd October 2016 | Posted By: SMR

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ അതിക്രമിച്ച് കയറി ഡോക്ടറെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കുറ്റിക്കോല്‍ ഞെരുവിലെ രാഘവന്‍ (40), മുന്നാട് വട്ടംതട്ടയിലെ രതീഷ് കുമാര്‍ (33), അടുക്കത്ത്ബയല്‍ ബീച്ചിലെ സനല്‍ (30) എന്നിവരാണ് അറസ്റ്റിലായത്. 11ന് വൈകിട്ട് ആറോടെയാണ് സംഭവം. പ്രസവ വാര്‍ഡില്‍ അതിക്രമിച്ച് കയറിയ സംഘം ഡോക്ടറെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക