|    Dec 11 Tue, 2018 9:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രസവാവധി: ഏഴാഴ്ചത്തെ ശമ്പളം സര്‍ക്കാര്‍ വഹിക്കും

Published : 16th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രതിമാസം 15,000 രൂപയിലധികം ശമ്പളം വാങ്ങുന്ന വനിതകളുടെ 26 ആഴ്ചയിലെ പ്രസവാവധിയില്‍ ഏഴാഴ്ചയിലെ ശമ്പളം സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇതു ബാധകമായിരിക്കും. വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ അറിയിച്ചതാണ് ഇക്കാര്യം. പ്രസവാവധി 12ല്‍ നിന്ന് 26 ആഴ്ചയാക്കി വര്‍ധിപ്പിച്ചതില്‍ പിന്നെ ഗര്‍ഭിണികളെ ജോലിക്കാരായി നിയമിക്കാന്‍ കമ്പനികള്‍ വിമുഖത കാണിക്കുന്നുവെന്നും ചില കമ്പനികള്‍ അവരെ പിരിച്ചുവിടുന്നുവെന്നും പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. തൊഴിലാളി ക്ഷേമനിധിയില്‍ നിന്നായിരിക്കും തുക കമ്പനിയുടമകള്‍ക്ക് തിരിച്ചുനല്‍കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss