|    May 24 Wed, 2017 12:28 am
FLASH NEWS

പ്രസവാവധി ആറുമാസം; നിയമ ഭേദഗതിക്കായുള്ള കരട് തയ്യാറായി

Published : 25th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കു പ്രസവാവധി 26 ആഴ്ച(ആറുമാസം) ആക്കിയേക്കും. ഇതിനു പുറമെ കുഞ്ഞുങ്ങളെ വീടുകളില്‍ പരിചരിക്കുന്ന അമ്മമാര്‍ക്ക് ജോലിയുടെ സ്വഭാവത്തിനനുസരിച്ച് വീട്ടില്‍ വച്ചു തന്നെ ജോലി ചെയ്യാമെന്ന ഇളവും ലഭിക്കും. പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യമേഖലാസ്ഥാപനങ്ങളിലും ഇത് ബാധകമാവും. നിലവില്‍ 12 ആഴ്ചയാണ് പ്രസവാവധി. ഇതുസംബന്ധിച്ച നിയമ ഭേദഗതിക്കായുള്ള കരട് തയ്യാറായി.
1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് ഭേദഗതി ചെയ്താണ് ഇതിനാവശ്യമായ നിയമം കൊണ്ടുവരുക. സ്ഥാപന ഉടമ ജീവനക്കാരിക്കു നല്‍കുന്ന ജോലിയുടെ സ്വഭാവം അനുസരിച്ചായിരിക്കും 26 ആഴ്ച കഴിഞ്ഞതിനു ശേഷം വീട്ടില്‍ നിന്നു ജോലിചെയ്യാന്‍ അവരെ അനുവദിക്കുക. ചില ഐടി സ്ഥാപനങ്ങളും മറ്റും വീടുകളില്‍നിന്നു ജോലി തുടരാനുള്ള സൗകര്യം നിലവില്‍ നല്‍കുന്നുണ്ട്. അതേസമയം, രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
മൂന്നുമാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും വാടകഗര്‍ഭം മുഖേന കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അമ്മമാര്‍ക്കും 12 ആഴ്ച മാത്രമെ ലഭിക്കൂ. 50 സ്ത്രീകളെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ക്രഷ് (കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ശാലകള്‍) ഉണ്ടായിരിക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.
ഇന്റര്‍വെല്‍ സമയം ഉള്‍പ്പെടെ ദിവസം നാലുതവണയെങ്കിലും അവിടെ സന്ദര്‍ശിക്കാനും ജീവനക്കാരെ സ്ഥാപനമേധാവി അനുവദിക്കണമെന്നും ബില്ല് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day