|    Aug 21 Mon, 2017 10:20 am
Home   >  Kerala   >  

പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചു;ചികിത്സാപിഴവെന്ന് ബന്ധുക്കള്‍

Published : 1st August 2017 | Posted By: mi.ptk

തൊടുപുഴ: പ്രസവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ യുവതി മരിച്ചു. നേര്യമംഗലം കളപ്പുരക്കല്‍ ജോമോന്റെ ഭാര്യ മേബിള്‍ പോള്‍(24) ആണ് മരിച്ചത്. യുവതിയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചാഴിക്കാട്ട് ആശുപത്രിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. സിസേറിയന്‍ ചെയ്യണമെന്ന് പറഞ്ഞ് രാവിലെ ഡോക്ടര്‍മാര്‍ മേബിളിനെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 1.30ഓടെ യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബഹളമുണ്ടാക്കി. പിന്നീട് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
പ്രസവത്തെതുടര്‍ന്ന് ഗര്‍ഭാശയദ്രവം മേബിളിന്റെ രക്തത്തില്‍ കലരുകയും ഇത് ഹൃദയത്തില്‍ എത്തിയതിനെതുടര്‍ന്ന് ഫിറ്റ്‌സ് ഉണ്ടാവുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. യാതൊരുവിധ ചികിത്സാപിഴവുകളും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നാല് ദിവസം മുന്‍പാണ് പടിഞ്ഞാറെ കോടിക്കുളം വെള്ളംചിറ പണ്ടാരിക്കുന്നേല്‍ പോള്‍-എമിലി ദമ്പതികളുടെ മകള്‍ മേബിളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേബിളിന്റെ കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ്‌മോര്‍ട്ടത്തിനായി മേബിളിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക