|    Sep 23 Sun, 2018 7:50 am
FLASH NEWS
Home   >  Editpage  >  Second edit  >  

പ്രസവത്തെച്ചൊല്ലി തര്‍ക്കം

Published : 21st August 2018 | Posted By: kasim kzm

പണ്ട് പേറ്, ഇന്ന് കീറ് എന്നൊരു കുഞ്ഞുണ്ണിക്കവിതയുണ്ട്. വീട്ടില്‍ സുഖമായി പ്രസവിച്ചിരുന്ന സ്ത്രീകള്‍ ആശുപത്രികളില്‍ പോയി സിസേറിയന്‍ സര്‍ജറിക്ക് വിധേയരാവുന്ന സമ്പ്രദായത്തെ കളിയാക്കുന്ന കവിതയായിരുന്നു അത്. സ്വകാര്യ ആശുപത്രികളുടെ വലിയൊരു വരുമാനസ്രോതസ്സാണ് സിസേറിയന്‍ ശസ്ത്രക്രിയ. സ്ഥാനത്തും അസ്ഥാനത്തുമെല്ലാം സിസേറിയന്‍ ചെയ്ത് ആശുപത്രിക്കച്ചവടക്കാര്‍ പണമുണ്ടാക്കുന്നു എന്ന് ആളുകള്‍ കുശുകുശുക്കാറുമുണ്ട്.
ആശുപത്രി പ്രസവം ഒരു ശീലമാവുകയും അത് ചികില്‍സാ കച്ചവടത്തിനു വഴിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വികസിത രാജ്യങ്ങളില്‍ വീട്ടില്‍ പ്രസവം എന്ന സങ്കല്‍പം രൂപപ്പെട്ടത്. നമ്മുടെ നാട്ടിലും പ്രകൃതിചികില്‍സകരും മറ്റും വീട്ടുപ്രസവത്തിന്റെ വക്താക്കളാണ്. എന്നാല്‍ അടുത്ത കാലത്ത്, തമിഴ്‌നാട്ടില്‍ വീട്ടില്‍ വച്ചു പ്രസവിക്കുന്നത് കുറ്റകരമാക്കിയിരിക്കുന്നു. ഈയിടെ തിരുപ്പൂരില്‍ കൃതിക എന്ന സ്ത്രീ വീട്ടില്‍ വച്ച് പ്രസവിച്ചതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം മരിച്ച സാഹചര്യത്തിലാണ് ഈ കര്‍ശന നടപടി.
എന്നാല്‍, ഇതൊരു നിയമപ്രശ്‌നമായി ഉയര്‍ന്നുവന്നിരിക്കുകയാണ് ഇപ്പോള്‍. എങ്ങനെ പ്രസവിക്കണമെന്നത് ഒരു വ്യക്തിയുടെ അവകാശമല്ലേ, വൈദ്യജന്യമായ അസുഖങ്ങള്‍ വര്‍ധിച്ചുവരുന്ന അവസ്ഥയില്‍ ആശുപത്രി വേണ്ടെന്നുവച്ചാലെന്താണു കുഴപ്പം എന്നൊക്കെയാണ് ചോദ്യങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss