|    Jul 24 Mon, 2017 4:19 pm
Home   >  News now   >  

പ്രസന്നമായ കാലാവസ്ഥ, ചിരിയടക്കാനാവാതെ വാര്‍ത്താ അവതാരക

Published : 4th August 2016 | Posted By: G.A.G

കാലാവസ്ഥാ റിപോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ ബിബിസി അവതാരക ചിരിയടക്കാന്‍ പാടുപെടുന്നതിന്റെ വീഡിയോ വൈറലാകുന്നു. റിപോര്‍ട്ട് അവതരിപ്പിക്കുന്നതിന്റെ തൊട്ടുമുന്‍പ് മുഖ്യ അവതാരകന്‍ സൈമണ്‍ മക് കോയ് യുമായി പങ്കുവെച്ച തമാശയാണ് പിടിച്ചുകെട്ടാനാവാത്ത ചിരിയായി അവതാരക ലൂയിസ് ലിയറിന്റെ മുഖത്ത് ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടത്. ചിരിയടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ലൂയിസ് ഇടയ്ക്ക് സ്വന്തം വായപൊത്തിപ്പിടിച്ചതും തന്ത്രപരമായി പുറംതിരിഞ്ഞു നിന്നു നോക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ചിരിയുടെ ഭാഗമായി പൊടിഞ്ഞ കണ്ണുനീര്‍ തുടയ്ക്കാനും ഇവര്‍ പാടുപെടുന്നത് കാണാം. വീഡിയോ വൈറലായതോടെ ധാരാളം പേര്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണങ്ങളും കമന്റുകളുമായി രംഗത്തു വന്നിട്ടുണ്ട്.

വീഡിയോ കാണാം:

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക