|    Apr 27 Fri, 2018 12:26 am
FLASH NEWS

പ്രശ്‌നപരിഹാരത്തിന് നഗരസഭയുടെ അടിയന്തര ഇടപെടല്‍

Published : 13th March 2018 | Posted By: kasim kzm

തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ ഫോര്‍ട്ട് സോനല്‍ ഓഫിസിനു കീഴില്‍ വരുന്ന 20 വാര്‍ഡുകളിലെ കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട എയര്‍പോര്‍ട്ട് എന്‍ഒസി നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് നഗരസഭയില്‍ മേയറുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ഡുകളിലെ പൊതുജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് യോഗത്തില്‍ നഗരസഭാധികാരികള്‍ നിര്‍ദേശങ്ങള്‍ വച്ചു.
റെഡ് സോനില്‍ രണ്ടു നിലവരെയുള്ള റസിഡന്‍ഷ്യല്‍ ബില്‍ഡിങിന് എന്‍ഒസി വാങ്ങാതെ തന്നെ നഗരസഭയില്‍ നിന്നും അനുമതി നല്‍കാന്‍ അനുവദിക്കണം. നിലവില്‍ പെര്‍മിറ്റ് വാങ്ങി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് എന്‍ഒസി ബാധകമാക്കാതെ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുവദിക്കണം. നിര്‍ദ്ദിഷ്ട നിര്‍മാണത്തിന് എന്‍ഒസി നല്‍കുന്നതിനായി വസ്തുവിന്റെ കോര്‍ഡിനേറ്ററുകളും ഉയരവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിക്കുന്ന സോഫ്റ്റ് വെയര്‍ നഗരസഭയ്ക്കും ലഭ്യമാക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നും എന്‍ഒസി ലഭ്യമാക്കുന്നതിനുള്ള പരമാധവി സമയം 15 ദിവസമാക്കണം. ഈ പരിധിക്കുള്ളില്‍ എന്‍ഒസി നല്‍കിയില്ലെങ്കില്‍ ഡി എന്‍ഒസിയായി കണക്കാക്കണം. കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ സൈറ്റ് ഇലവേഷന്‍ ആന്റ് കോര്‍ഡിനേറ്റ്‌സ് നിശ്ചയിക്കേണ്ട പാന—ലില്‍ ഉള്‍പ്പെടേണ്ട എന്‍ജിനീയേഴ്‌സും സര്‍വേയറും ആരൊക്കെയാണെന്ന് തീരുമാനിക്കണം. ലിസ്റ്റ് നഗരസഭയ്ക്ക് ലഭ്യമാക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി അവതരിപ്പിച്ച മാപ്പില്‍ സര്‍വേ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ നിയമവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അടുത്ത നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഒരു ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുന്നതിനും വിഷയം കേരള സര്‍ക്കാര്‍ മുഖാന്തിരം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ വഞ്ചിയൂര്‍ പി ബാബു, കെ ശ്രീകുമാര്‍, അഡ്വ. ആര്‍ സതീഷ്‌കുമാര്‍, സിമി ജ്യോതിഷ്, ബന്ധപ്പെട്ട വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, കോര്‍പറേഷന്‍ സെക്രട്ടറി, കോര്‍പറേഷന്‍ എന്‍ജിനീയര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാര്‍, ആര്‍ടിപിയിലെ ജീവനക്കാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss