|    Jul 23 Sun, 2017 6:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രശ്‌നപരിഹാരത്തിന് ഒരുമിച്ചുനില്‍ക്കണമെന്ന് പ്രധാനമന്ത്രി

Published : 23rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണാന്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഒരുമിച്ചുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയ്ക്കകത്തുനിന്നുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലെത്തിയ സര്‍വകക്ഷിസംഘവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
കശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ട്. സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ രാജ്യത്തെ പൗരന്‍മാരാണ്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും കശ്മീരിലെ ജനങ്ങളുടെ അഭിവൃദ്ധിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടത്. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍, കശ്മീരില്‍ സൈന്യം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
താഴ്‌വരയില്‍ സമാധാനം നിലനിര്‍ത്താന്‍ തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഉമര്‍ അബ്ദുല്ല പറഞ്ഞു. പ്രശ്‌നപരിഹാരത്തിനു കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമയം പാഴാക്കാതെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്നായിരുന്നു സര്‍വകക്ഷിസംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി എ മീര്‍, സിപിഎം എംഎല്‍എ മുഹമ്മദ് യൂസുഫ് തരിഗാമി, നാഷനല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇവര്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക