|    Mar 23 Thu, 2017 3:51 am
FLASH NEWS

പ്രശ്‌നപരിഹാരം ഉടനെ: മന്ത്രി

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍  തുടര്‍ചര്‍ച്ചയുടെ സാധ്യത അടഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.  ചര്‍ച്ചയ്ക്ക് സന്നദ്ധരാണെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചതിനാല്‍ ഇനിയുള്ള ചര്‍ച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും. അലോട്ട്‌മെന്റിനു തടസ്സമില്ലാത്ത രീതിയില്‍ ഉടനെ ഉചിതമായ തീരുമാനമെടുക്കും.
രക്ഷിതാക്കളും കുട്ടികളും ഉല്‍ക്കണ്ഠപ്പെടരുത്. അലോട്ട്‌മെന്റുകള്‍ നീളുന്നതില്‍ വിഷമമുണ്ട്.  സര്‍ക്കാര്‍ ശരിയായ നിലപാടാണ് എടുത്തിരിക്കുന്നതെന്ന് മനസ്സിലാക്കണം. ഇതല്ലാതെ മറ്റു മാര്‍ഗമില്ല. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയോടെ പ്രശ്‌നപരിഹാരമാവും. ഫീസ് ഏകീകരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് കൊണ്ടുവന്നത്. ഏകീകരണത്തോടെ ഫീസ് വര്‍ധനയുണ്ടാവുന്നത് ജനഹിതത്തിനെതിരാണെന്ന്  ബോധ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

(Visited 13 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക