|    Jan 17 Tue, 2017 6:25 am
FLASH NEWS
Home   >  Sports  >  Others  >  

പ്രശ്‌നങ്ങള്‍ പരിഹരിച്ചു; അത്‌ലറ്റുകള്‍ ഒളിംപിക് വില്ലേജിലേക്ക്

Published : 30th July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: തുടക്കത്തിലുണ്ടായ ചില പോരായ്മക ള്‍ പരിഹരിച്ചതോടെ ഒളിംപിക്‌സ് വില്ലേജിലേക്ക് അത്‌ലറ്റുകള്‍ ചേക്കേറിത്തുടങ്ങി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് അത്‌ലറ്റുകള്‍ ഇതിനകം വില്ലേജില്‍ താമസമാരംഭിച്ചിട്ടുണ്ട്. ഈ മാസം 24നാണ് വില്ലേജ് ആദ്യമായി തുറന്നത്. എന്നാല്‍ ചില പരാതികള്‍ അത്‌ലറ്റുകളില്‍ നിന്നു ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ ഇവ പരിഹരിക്കുകയായിരുന്നു.
ആസ്‌ത്രേലിയ, അര്‍ജന്റീന, ബെലാറസ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളും ഒഫീഷ്യലുകളുമാണ് നേ രത്തേ വില്ലേജിനെക്കുറിച്ച് വിമര്‍ശിച്ചത്.
200 കണക്കിനു പ്രശ്‌നങ്ങള്‍ വില്ലേജിലുണ്ടെന്ന് ആസ്‌ത്രേലിയയുടെ ഒളിംപിക് സംഘത്തിന്റെ മേധാവിയായ കിറ്റി ചില്ലെര്‍ കുറ്റപ്പെടുത്തിയിരുന്നു.
ചൂടുവെള്ളം ലഭിക്കാത്ത ബാത്ത് റൂമുകള്‍, ഫ്‌ളഷ് പ്രവര്‍ത്തിക്കാത്ത ശോച്യാലയങ്ങള്‍ എന്നിവയടക്കം നിരവധി പോരായ്മകള്‍ വില്ലേജിനുണ്ടെന്നാണ് ജപ്പാനീസ് ജിംനാസ്റ്റിക്‌സ് ടീമില്‍ അംഗമായ താക്കു മ്യുറാകാമി ആരോപിച്ചത്.
വിമര്‍ശനങ്ങള്‍ കടുത്തതോടെ സംഘാടകസമിതി തിരക്കിട്ട് ഇവയെല്ലാം പരിഹരിക്കുകയായിരുന്നു.
3,604 അപ്പാര്‍ട്ട്‌മെന്റുകളടക്കം 31 കെട്ടിടങ്ങളാണ് ഒളിംപി ക് വില്ലേജിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക