|    Jun 20 Wed, 2018 5:47 am

പ്രശ്‌നങ്ങളോട് നിസംഗരാവുന്നതാണ് യഥാര്‍ഥ പ്രശ്‌നം: ഡോ. പി വി രാജഗോപാല്‍

Published : 24th January 2017 | Posted By: fsq

 

തലശ്ശേരി: ലോകത്ത് എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ പ്രശ്‌നങ്ങളോട് നിസ്സംഗരായി നോക്കി നില്‍ക്കുന്നതാണ് യഥാര്‍ഥ പ്രശ്‌നമെന്നും ഗാന്ധിപീസ് ഫൗണ്ടേഷന്‍ മുന്‍ വൈസ് ചെയര്‍മാനമും പ്രമുഖ ഗാന്ധിയന്‍ ഡോ. പി വി രാജഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ അക്രമത്തിനെതിരെ തലശ്ശേരിയില്‍ പീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ പുരോഗതി പ്രാപിക്കുന്നത് സാമ്പത്തികമായ തലത്തില്‍ മാത്രമല്ല. മറിച്ച് ബുദ്ധിപരവും സാംസ്‌കാരികവുമായാണ്. പുരോഗതി പ്രാപിച്ച മനുഷ്യന്‍ സംസ്‌കാര ശുന്യമായി രാഷട്രീയ എതിരാളികളെ പരസ്പരം കൊല്ലുന്നതിലൂടെ പുരോഗതിയെ തഴയുന്ന അപരിഷ്‌കൃതനായി മാറുകയാണ്. ഡല്‍ഹിയില്‍ മുഴുന്‍ രാഷട്രീയ പാര്‍ട്ടി നേതാക്കളും സമാധാനത്തിലൂടെ കഴിയുമ്പോള്‍ പ്രാദേശിക തലങ്ങളില്‍ സ്ഥിരം സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്ന്  അണികളും ആത്മപരിശോധന നടത്തണം. നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നിരിക്കെ എന്തിനാണ് അണികള്‍ പര്‌സപരം തല്ലിക്കൊല്ലുന്നതെന്ന് സ്വയം ആലോചിക്കണം. എം സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  എം സി പവിത്രന്‍, എന്‍ ഹരിദാസ്, മണ്ണയാട് ബാലകൃഷ്ണന്‍, അഡ്വ. കെ എ ലത്തീഫ്, പൊന്ന്യം കൃഷ്ണന്‍, സ്വാമി പ്രേമാനന്ദ, പ്രഫ. എ പി സുബൈര്‍, ഫാ. തോമസ് തൈത്തോട്ടം, ടി പി ആര്‍ നാഥ്, സജീവന്‍ മാണിയത്ത് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss