|    Mar 23 Thu, 2017 7:44 pm
FLASH NEWS

പ്രശ്‌നം വരുമ്പോള്‍ രാജ്യം ഒറ്റക്കെട്ട്: രാഷ്ട്രപതി

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചില ശബ്ദകോലാഹലങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിന് ഒരു പ്രശ്‌നം വന്നാല്‍ എല്ലാവരും നില്‍ക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ ജനവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ ഈ കൂട്ടായ്മ വളരേണ്ടത് ആവശ്യമാണെന്നും അതില്‍ ഏറെ അഭിമാനം കൊള്ളുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എഴുതിയ ‘സിറ്റിസണ്‍ ആന്റ് സൊസൈറ്റി’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ രാഷ്ട്രപതിഭവനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ശരിയായ തീരുമാനങ്ങളില്ലാതെ ജനാധിപത്യം സംരക്ഷിക്കാനാവില്ല. ജനാധിപത്യം എല്ലായിപ്പോഴും ശബ്ദകോലാഹലം നിറഞ്ഞതാണ്. ഒരുപക്ഷേ, നമ്മുടെ ജനാധിപത്യം കുറച്ചധികവും. എന്നാല്‍ രാജ്യം പ്രശ്‌നം നേരിടുന്ന ഘട്ടങ്ങളില്‍ ഒറ്റക്കെട്ടായി നാം നില്‍ക്കാറുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക