|    Mar 26 Sun, 2017 8:40 pm
FLASH NEWS

പ്രശാന്ത് അധാര്‍മികനാണെന്ന് എം കെ രാഘവന്‍ എംപി

Published : 4th July 2016 | Posted By: SMR

കൊച്ചി: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെതിരേ രൂക്ഷവിമര്‍ശവുമായി എം കെ രാഘവന്‍ എംപി വീണ്ടും രംഗത്തെത്തി. പ്രശാന്ത് അവിവേകിയും അപക്വമതിയും അധാര്‍മികനുമാണെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കലക്ടര്‍ സ്ഥാനത്തിരിക്കാന്‍ പ്രശാന്ത് യോഗ്യനല്ല. പ്രശാന്തിനെ കലക്ടറാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നോ എന്ന ചോദ്യത്തിന് അത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും ചോദിക്കണമെന്നായിരുന്നു എംപിയുടെ മറുപടി.
കലക്ടറെ പിന്തുണയ്ക്കുന്ന സിപിഎമ്മിന് നിലപാട് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് കാര്യങ്ങള്‍ മനസ്സിലാവാഞ്ഞിട്ടാണെന്നും അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കുമെന്നാണ് വിശ്വാസമെന്നും എം കെ രാഘവന്‍ പറഞ്ഞു.
ജനപ്രതിനിധിയായ തന്നെ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എം കെ രാഘവന്‍ എംപി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. പരാതി ഗൗരവമായി കാണുമെന്നും സംഭവം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി എംപിയെ അറിയിച്ചിരുന്നു. എംപി ഫണ്ട് പദ്ധതികളില്‍ തന്റേതു മാത്രം കലക്ടര്‍ വൈകിപ്പിക്കുകയാണെന്നാണ് രാഘവന്‍ എംപിയുടെ ആരോപണം. ഏതെങ്കിലും പദ്ധതിയില്‍ പുനപ്പരിശോധന വേണമെങ്കില്‍ അതു എംപിയെ കൂടി അറിയിക്കണമെന്നാണ് ചട്ടം. എന്നാലത് കലക്ടര്‍ ചെയ്തിട്ടില്ലെന്നും നേരത്തേ അദ്ദേഹം ആരോപിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക