|    Jul 22 Sun, 2018 2:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ സാധു അന്തരിച്ചു

Published : 26th September 2017 | Posted By: fsq

 

മുംബൈ: പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അരുണ്‍ സാധു (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈ സിയോണ്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു അദ്ദേഹത്തിന്. മുംബൈ ദിനാങ്കിലായിരുന്നു പത്രപ്രവര്‍ത്തകനായി തുടക്കം. അദ്ദേഹത്തിന്റെ ആദ്യ നോവലായ സിംഹാസന്‍ മറാത്തി സിനിമയാക്കിയിട്ടുണ്ട്. ഒരുപാട് പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഒരേസമയം മറാത്തിയിലും ഇംഗീഷിലും ഹിന്ദിയിലും നോവലുകള്‍ എഴുതിയിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss