|    Oct 22 Mon, 2018 1:07 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രശസ്ത ഗായകന്‍ ചാള്‍സ് ബ്രാഡ്‌ലി അന്തരിച്ചു

Published : 26th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ആത്മീയ ഗാനങ്ങളുമായി നിരവധി ആരാധകരെ നേടിയെടുത്ത പ്രശസ്ത യുഎസ് ഗായകന്‍ ചാള്‍സ് ബ്രാഡ്‌ലി അന്തരിച്ചു. 68 വയസ്സായിരുന്നു. അര്‍ബുദ ചികില്‍സയിലിരിക്കെയാണ് അന്ത്യം. രംഗം സൃഷ്ടിച്ച ‘ചേഞ്ചസ്’ ആണ് ബ്രാഡ്‌ലിയുടെ അവസാനത്തെ ആല്‍ബം. രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് ഈയിടെ ഒട്ടേറെ പരിപാടികള്‍ റദ്ദാക്കിയിരുന്നു.  അനാഥത്വത്തിന്റെ നോവുകള്‍ നിറഞ്ഞ ബാല്യവും കറുത്ത വര്‍ഗക്കാരനെന്നതിന്റെ പേരില്‍ നേരിട്ട അവഗണനകളും മറികടന്ന് തന്റെ 62ാം വയസ്സിലാണ് ബ്രാഡ്‌ലി സംഗീതലോകത്തു ചുവടുറപ്പിച്ചത്. വേദിയില്‍ നിന്നിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലേക്കു കടന്ന് ആരാധകര്‍ക്ക് ആലിംഗനങ്ങളും റോസാപുഷ്പങ്ങളും സമ്മാനിക്കുമായിരുന്ന ബ്രാഡ്‌ലി ആരാധകര്‍ക്ക് പ്രത്യാശയുടെ പാട്ടുകാരനായിരുന്നു. 2002ലാണ്  അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം റിക്കാര്‍ഡ് ചെയ്യപ്പെടുന്നത്. സ്വന്തം പാട്ടുകളും തന്റെ ബാന്‍ഡ് ലീഡറും നിര്‍മാതാവുമായ ടോം ബെഞ്ച്മാര്‍ക്കിന്റെ രചനകളുമായിരുന്നു ബ്രാഡ്‌ലിയുടെ പാട്ടുകളിലധികവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss