|    Jan 16 Mon, 2017 8:39 pm
FLASH NEWS

പ്രശസ്തി തന്നെത്തേടി വരുന്നു: സ്വാമി

Published : 30th June 2016 | Posted By: SMR

ന്യൂഡല്‍ഹി: കീര്‍ത്തി നേടാനായി താന്‍ പ്രസ്താവനകള്‍ ഇറക്കാറില്ലെന്നും അവ തന്നെ നിരന്തരം തേടിവരുന്നതാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സാമിയുടെ വിവാദ പ്രസ്താവനകള്‍ പ്രസിദ്ധി ആര്‍ജിക്കാനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ നരേന്ദ്ര മോദിയെ ബഹുമാനിക്കുന്നയാളാണ്. എന്നാല്‍, മാധ്യമങ്ങള്‍ കള്ളക്കഥകള്‍ മെനഞ്ഞ് തന്നെ പ്രകോപിപ്പിക്കുകയാണ്. പ്രശസ്തി അവിരാമം ഒരു രാഷ്ട്രീയ നേതാവിനെ തേടുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. 30 ചാനല്‍ വാഹനങ്ങള്‍ ദിനംപ്രതി തന്റെ വീടിനു പുറത്ത് കാത്തുകിടക്കുന്നു. ദൃശ്യ-പത്ര മാധ്യമങ്ങളില്‍ നിന്ന് ദിനംപ്രതി 200 മിസ്ഡ്‌കോളുകള്‍ ലഭിക്കുന്നുണ്ട്-സ്വാമി ട്വിറ്ററില്‍ കുറിച്ചു.
സ്വാമി കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെതിരേ നടത്തിയ പ്രസ്താവനകള്‍ പ്രധാനമന്ത്രി തള്ളിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക