|    Mar 26 Sun, 2017 7:10 am
FLASH NEWS

പ്രവേശന വിലക്കില്‍നിന്ന് ലണ്ടന്‍ മേയര്‍ക്ക് ഇളവുനല്‍കും: ട്രംപ്; വിമര്‍ശനവുമായി സാദിഖ് ഖാന്‍

Published : 11th May 2016 | Posted By: SMR

ലണ്ടന്‍: യുഎസിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിംകളോടുള്ള നിലപാടിനെ വിമര്‍ശിച്ച് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍.
യുഎസ് പ്രസിഡന്റായാല്‍ രാജ്യത്ത് നടപ്പാക്കുന്ന മുസ്‌ലിം വിലക്കില്‍നിന്ന് ലണ്ടനിലെ ആദ്യ മുസ്‌ലിംമേയര്‍ സാദിഖ് ഖാന് ഇളവുനല്‍കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രസിഡന്റായാല്‍ മുസ്‌ലിംകള്‍ക്ക് യുഎസില്‍ പ്രവേശനം വിലക്കുമെന്ന് ട്രംപ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
ഈ വിലക്കില്‍ ലണ്ടന്‍ മേയറോടുള്ള നിലപാട് എന്താകുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് സാദിഖ് ഖാന് ഇളവു നല്‍കുമെന്ന് ട്രംപ് പറഞ്ഞത്. ട്രംപ് മുസ്‌ലിംകളോടുള്ള അജ്ഞത നിറഞ്ഞ നിലപാട് ഒഴിവാക്കണമെന്നായിരുന്നു പ്രസ്താവനയോട് സാദിഖ് ഖാന്റെ പ്രതികരണം. ഇത് തന്നെപ്പറ്റിമാത്രമല്ല, തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാനമായ സാഹചര്യങ്ങളില്‍ നിന്നു വരുന്നവരുടെയും കാര്യമാണ്.
ട്രംപിന്റെ അജ്ഞത നിറഞ്ഞ പ്രസ്താവനകള്‍ യുഎസിനെയും ബ്രിട്ടനെയും സുരക്ഷിതമല്ലാതാക്കുന്നു. ലോകത്തെ മുഖ്യധാരാ മുസ്‌ലിംകളെ ഒറ്റപ്പെടുത്തുന്നതിലേക്ക് ഇത് നയിക്കുന്നു-ഖാന്‍ പറഞ്ഞു.

(Visited 61 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക