|    Sep 18 Tue, 2018 8:00 pm
FLASH NEWS

പ്രവേശനോല്‍സവത്തിന് ആവേശം പകര്‍ന്ന് സിറ്റി പോലിസും

Published : 2nd June 2017 | Posted By: fsq

 

കൊച്ചി: പ്രവേശനോല്‍സവത്തിന് ആവേശം പകര്‍ന്ന് സിറ്റി പോലിസും. സിറ്റി സല്യൂട്ട് എന്നപേരില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിനാണ് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കളിപ്പാട്ടവും മധുര പലഹാരങ്ങളും നോട്ട് ബുക്കും വിതരണം ചെയ്തത്.കമ്മീഷണര്‍ എം പി ദിനേശ്, എസിപി കെ ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കുട്ടികളെ വിസ്മയിപ്പിച്ച് സ്‌കൂളുകളിലെത്തിയത്. എറണാകുളം ഗവ. ഗേള്‍സ് എല്‍പിഎസ്, എസ്ആര്‍എം റോഡ് ഗവ. എല്‍പിഎസ്, സെന്റ്. ആല്‍ബര്‍ട്‌സ് സ്‌കൂള്‍, നളന്ദ പബ്ലിക് സ്‌കൂള്‍ തുടങ്ങി പത്ത് സ്‌കൂളുകളിലായിരുന്നു സിറ്റി പോലിസ് കുട്ടികളെ വരവേറ്റത്. സെന്‍ട്രല്‍ സിഐ എ അന്തലാല്‍, ട്രാഫിക് സിഐ ജയരാജ്, സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സുരക്ഷിതമായ അധ്യയന വര്‍ഷം, ലഹരി വിമുക്ത സ്‌കൂള്‍ പരിസരം എന്നീ ലക്ഷ്യങ്ങള്‍ക്കായി കരുതലോടെ പോലിസും കുട്ടികള്‍ക്കൊപ്പമുണ്ടാവുമെന്ന സന്ദേശവും എം പി ദിനേശ് നല്‍കി. ട്രാഫിക്, ജനമൈത്രി, വനിത പോലിസ് വിഭാഗവും— എസ്പിസി അംഗങ്ങളും കുട്ടികളെ വരവേല്‍ക്കാനെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss