|    Dec 10 Mon, 2018 9:52 pm
FLASH NEWS

പ്രവേശനോല്‍സവം: ജില്ലാതല ഉദ്ഘാടനം കുഞ്ഞിമംഗലത്ത്

Published : 1st June 2018 | Posted By: kasim kzm

കണ്ണൂര്‍: ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം ഇന്നു രാവിലെ 9.30ന് കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യുപി സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് സ്രന്ദേശം നല്‍കും. ഫുട്ബാള്‍ താരം സി കെ വിനീത്, സിനിമാതാരം സുബി സുധീഷ്, ബാലതാരം നിരഞ്ജന വിശിഷ്ടാതിഥികളാവും.
സ്‌കൂളിലെ ഹൈടെക് ക്ലാസ്മുറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ത്ത രക്ഷിതാക്കള്‍ക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ പി ജയബാലന്‍ നിര്‍വഹിക്കും. ചിത്ര ചുമര്‍ ജില്ലാ പഞ്ചായത്തംഗം ആര്‍ അജിത ഉദ്ഘാടനം ചെയ്യും. നവാഗതരായ കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കളില്‍നിന്ന് നിര്‍മിച്ച കളിപ്പാട്ട വിതരണം കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമനും, പഠനോപകരണ വിതരണം ഡയറ്റ് പ്രിന്‍സിപ്പല്‍ പി യു രമേശനും, മഷിപ്പേന വിതരണം എസ്എസ്എ പ്രൊജക്റ്റ് ഓഫിസര്‍ കെ ആര്‍ അശോകനും നിര്‍വഹിക്കും. ഡോ. രതീഷ് കാളിയാടന്‍ പൊതുവിദ്യാഭ്യാസ സന്ദേശം നല്‍കും. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും സംഗീതശില്‍പവും ഉണ്ടാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss