|    Jun 21 Thu, 2018 7:42 pm
FLASH NEWS

പ്രവേശനോല്‍സവം; അറിവിന്‍ മധു നുകരാന്‍ കുരുന്നു പൂമ്പാറ്റകള്‍

Published : 2nd June 2016 | Posted By: SMR

മലപ്പുറം: അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയവര്‍ക്ക് ജില്ലയിലെ വിദ്യാലയങ്ങളില്‍ ഊഷ്മള സ്വീകരണം.വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള എല്‍കെജി ക്ലാസുകളിലെത്തിയവര്‍ക്കായിരുന്നു അമ്പരപ്പ്. ചിണുങ്ങിയും ചിരിച്ചും പിന്നെ കരഞ്ഞും അവര്‍ ആദ്യദിനം സമ്പന്നമാക്കി. വിവിധ തോരണങ്ങളാല്‍ അലങ്കരിച്ചും മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പൂച്ചെണ്ടു നല്‍കിയും മിഠായി വിതരണം ചെയ്തുമൊക്കെ പ്രവേശനോല്‍സവം സ്‌കൂളുകള്‍ ഗംഭീരമാക്കി.
കോഡൂര്‍ വലിയാട് യുഎഎച്ച്എംഎല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ എം സുബൈര്‍, വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പിപി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം കടമ്പോട്ട് മുഹമ്മദലി, പ്രഥമാധ്യാപകന്‍ കെ എം മുസ്തഫ, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ വി ടി അബ്ദുല്‍ അസീസ്, അധ്യാപകരായ കെ ആര്‍ നാന്‍സി, ഷാഹുല്‍ഹമീദ് ടി കോഡൂര്‍, സുബോദ് പി ജോസഫ്, അസീന്‍ ബാബു ഊരോത്തൊടി, ഫസലുള്ള, പി പി അബ്ദുല്‍ ഹക്കീം സംസാരിച്ചു
ഈസ്റ്റ് കോഡൂര്‍ കുട്ടശ്ശേരിക്കുളമ്പ ജിഎംഎല്‍പിസ്‌കൂളിലെ പ്രവേശനോല്‍സവം കോഡൂര്‍ ഗ്രാമപ്പഞ്ചായത്തംഗം തേക്കില്‍ ജമീല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി അലവി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം റീജ കുറുപ്പത്ത്, സ്‌കൂള്‍ വെല്‍ഫയര്‍ കമ്മിറ്റി സെക്രട്ടറി യു ഇബ്രാഹിം, പി നിസാര്‍,തേക്കില്‍ അഷ്‌റഫ്, കിളിയണ്ണി കുഞ്ഞാന്‍, യു കോയ,കെ വി ബുഷ്‌റ, പി ഷബ്‌ന സംസാരിച്ചു. മലപ്പുറം എയുപി സ്‌കൂളില്‍ പ്രവേശനോല്‍സവം കുട്ടികള്‍ക്ക് അക്ഷരത്തൊപ്പിയും വര്‍ണ്ണ ബലൂണുകളും പഠനോപകരണങ്ങളും മധുരവും നല്‍കി വര്‍ണാഭമായി നടത്തി. പിടിഎ പ്രസിഡന്റ് സി കെ സാദിഖലി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശശിധരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ വി വത്സല പഠനോപകരണ വിതരണം നടത്തി. കോഡൂര്‍ ഒറ്റത്തറ പാട്ടുപാറക്കുളമ്പ എഎംഎല്‍പി സ്‌കൂള്‍ പ്രവേശനോത്സവം ഗ്രാമപ്പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ സുബൈര്‍ പാട്ടുപാറ അധ്യക്ഷത വഹിച്ചു. ചെമ്മങ്കടവ് ഈസ്റ്റ് എഎംഎല്‍പി സ്‌കൂളില്‍ കോഡൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജ്‌ന മോള്‍ ആമിയന്‍ ഉല്‍ഘാടനം ചെയ്തു.
എടക്കര: നിലമ്പൂര്‍ ബിആര്‍ സിയുടെ കീഴില്‍ ബ്ലോക്ക് തല പ്രവേശനോല്‍സവം മുണ്ടേരി ട്രൈബല്‍ ഹൈസ്‌കൂളില്‍ നടന്നു. ബ്ലോക്ക് പ്രസിഡന്റ് പി പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരന്‍പിള്ള അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ സൗജന്യ സ്‌കൂള്‍ യൂണിഫോം ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഒ ടി ജെയിംസ് നിര്‍വഹിച്ചു. സൗജന്യ പാഠപുസ്തകവിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സക്കരിയ നിര്‍വഹിച്ചു.
പഞ്ചായതതംഗം സിനി സജി, എസ്എംസി ചെയര്‍മാന്‍ ഷാജി ജോണ്‍, പിടിഎ പ്രസിഡന്റ് അബ്ദുള്‍കലാം, ഹൈസ്‌കൂള്‍ വിഭാഗം പ്രധാനാധ്യാപകന്‍ കെ കെ രവി വര്‍മ്മ, നിലമ്പൂര്‍ ബി.പി.ഒ സി അഷ്‌റഫ്, സി റഹിയാനത്ത്, ട്രെയിനര്‍മാരായ എ പി മുസ്തഫ, ഷീജ എന്നിവര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് തല പ്രവേശനോല്‍സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം വി സിനി ഉദ്ഘാടനം ചെയ്തു. തൂത ജിഎംഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെടി സുബൈര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടിപി മോഹന്‍ദാസ് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ യുണിഫോം വിതരണം നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ മധുസൂദനന്‍ നായര്‍ ആദരിച്ചു. സി എച്ച് ഇഖ്ബാല്‍, അമീന്‍ ശീലത്ത്, ഷാഫി സി എച്ച്, ഹരിദാസ് കെ ആര്‍, നസീറ മലയില്‍, ലത പ്രസംഗിച്ചു.
കൊണ്ടോട്ടി: കൊണ്ടോട്ടി ഉപജില്ല തല സ്‌കൂള്‍ പ്രവേശനോല്‍സവം ചിറയില്‍ ജിഎം യുപി സ്‌കൂളില്‍ നിയുക്ത എം എല്‍എ ടിവി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ കെ സമദ് അധ്യക്ഷനായി.ബിപിഒ പികെ ഷഹീദ്,കൗണ്‍സിലര്‍മാരായ സി പി സുഹ്‌റാബി,കെസി ഷീബ,പി എന്‍ മോതി,എ പി അബ്ദുറഹിമാന്‍,കെ പി ഖദീജ മുഹമ്മദ് റഷീദ് സംസാരിച്ചു.
കൊണ്ടോട്ടി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ പ്രൈമറി സ്‌കൂളുകളില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചു.നഗരസഭ തല ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു.നീറാട് എഎംഎല്‍പി സ്‌കൂളിലെ പ്രവേശനോല്‍സവം കൗണ്‍സിലര്‍ പി മൂസ ഉദ്ഘാടനം ചെയ്തു.
അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന പുളിക്കല്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂളിലെ പ്രവേശനോല്‍സവം നാട്ടുകാര്‍ ജനകീയോല്‍സവമാക്കി.ജൂണ്‍ 14ന് അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഡി ജിപിക്ക് നിര്‍ദേശം നല്‍കിയ മങ്ങാട്ടുമുറി സ്‌കൂളിലാണ് നാട്ടുകാരും,അധ്യാപകരും ബുധനാഴ്ച പ്രവേശനോല്‍സവം ജനകീയമാക്കിയത്. കഴിഞ്ഞ വര്‍ഷം നടുറോഡില്‍ പ്രവേശനോല്‍സവം നടത്തി പ്രതിഷേധിച്ച നാട്ടുകാര്‍ ചെറുത്തു നില്‍പ്പിലൂടെ ഇത്തവണ സ്‌കൂള്‍ വളപ്പില്‍ തന്നെ പ്രവേശനോല്‍സവം നടത്താനയതന്റെ ആശ്വാസത്തിലാണ്.പ്രവേശനോല്‍സവത്തില്‍ ഒന്നാം ക്ലാസ്സിലേക്ക് 18 കുട്ടികളെത്തി.കവി ബാലകൃഷ്ണന്‍ ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
എടവണ്ണ: പത്തപ്പിരിയം ജി എം എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.പത്തപ്പിരിയം മണ്ണുംകാട് കുന്ന് അങ്കണവാടിയില്‍ പ്രവേശനോല്‍സവം പഞ്ചായത്തംഗം പി സി സലാം ഉദ്ഘാടനം ചെയ്തു. നാസര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. എടവണ്ണ ഓര്‍ഫനേജ് എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവവും ഘോഷയാത്രയും നടത്തി. വാര്‍ഡംഗം എന്‍ സൗമ്യ ഉദ്ഘാടനം ചെയ്തു. നിമിഷ കവി പി ജെ തോമസ് മുഖ്യാതിഥിയായിരുന്നു.
ആനക്കോട്ടുപുറം ഗവ. എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി ആഘോഷിച്ചു. തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തംഗം മൂലത്ത് മൊയ്തീന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് പഞ്ചായത്ത് തല പ്രവേശനോത്സവം തരിശ് ഗവ.എല്‍ പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡന്റ് പി ടി സൈനുദ്ദീന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ റംല, വാര്‍ഡ് അംഗങ്ങളായ ഉണ്ണിന്‍ കുട്ടി,ബിജിന സി.കെ,പി കെ സൈനബ, ഷീന ജില്‍സ്, നളന്ദ കോളേജ് പ്രിന്‍സിപ്പാള്‍ എ.പ്രഭാകരന്‍ ,ഒ.പി അബൂബക്കര്‍ , ഷാക്കിര്‍ തുവ്വൂര്‍ ,വി .സതീഷ് കുമാര്‍, കെ.അനിത, കെ.കൃഷ്ണന്‍കുട്ടി ,സോണിയ, ഹംസ എന്നിവര്‍ പ്രസംഗിച്ചു.വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.ജില്ലാ പഞ്ചായത്ത് കരുവാരക്കുണ്ട് ഡിവിഷന്‍ കീഴില്‍ നടന്ന പ്രവേശനോത്സവം നീലാഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം ടി പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു .
ബാഗും കുടയും
വിതരണം ചെയ്തു
നിലമ്പൂര്‍: നിലമ്പൂരിയന്‍സ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ബാഗും കുടയും വിതരണം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss