|    Mar 24 Fri, 2017 3:55 pm
FLASH NEWS

പ്രവേശനത്തിന് പണം ഈടാക്കുന്നതായി പരാതി: അന്വേഷണത്തിന് ഉപസമിതി

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പരിധിയിലുള്ള സര്‍ക്കാരിതര എയ്ഡഡ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള അഴിമതി നടക്കുന്നതായുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ ചുമതലപ്പെടുത്തി.
അഡ്വ. കൃഷ്ണകുമാറാണ് ഈ ആവശ്യം സിന്‍ഡിക്കേറ്റില്‍ ഉന്നയിച്ചത്. ഡോ. പി രാജേഷ്‌കുമാര്‍, അഡ്വ. എസ് കൃഷ്ണകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, ജോണ്‍ തോമസ്, ഡോ. കെ ഷാജി, ഡോ. വര്‍ഗീസ് പേരയില്‍, ആര്‍ മോഹന കൃഷണന്‍, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, കെ എസ് ഗോപകുമാര്‍, അബ്ദുല്‍ റഹിം എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക