|    Jan 24 Tue, 2017 12:22 am

പ്രവൃത്തിസമയത്ത് മുഖ്യമന്ത്രിക്ക് പൂക്കളമിടാമെന്ന് ചെന്നിത്തല

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: ജീവനക്കാര്‍ ജോലിസമയത്ത് ഓഫിസില്‍ പൂക്കളമിടരുതെന്ന പിണറായി വിജയന്റെ നിലപാടിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണത്തിന് സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവൃത്തി സമയത്ത് ജീവനക്കാര്‍ പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രിയുടെ തന്നെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ ലക്ഷങ്ങള്‍ മുടക്കി പ്രവൃത്തി ദിവസം ഓണാഘോഷം നടത്താനൊരുങ്ങുകയാണെന്നു ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
കുടുംബസമേതമാണ് ആഘോഷം. സര്‍ക്കാര്‍ ഓഫിസുകളില്‍ അത്തപ്പൂക്കളം പാടില്ലെങ്കിലും അവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ പൂക്കളമിടുന്നുണ്ട്. പുറമെ വിഭവ സമൃദ്ധമായ ഓണസദ്യയും. മുഖ്യമന്ത്രിക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാം. ആഘോഷിക്കാം. പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ല. അതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തമെന്നും പോസ്റ്റില്‍ ചെന്നിത്തല കളിയാക്കുന്നു. വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രിയുടെ നിലപാടിനെ ചെന്നിത്തല വിമര്‍ശിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ഓണാഘോഷത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ജീവനക്കാരെ അടച്ചാക്ഷേപിക്കുന്നതിന് തുല്യമാണ്. ഇതേ മുഖ്യമന്ത്രി പൊതുപണിമുടക്കില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത് വിരോധാഭാസമാണെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
ഓണാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിസമയത്തു പൂക്കളം ഒരുക്കേണ്ടെന്നും ഓഫിസുകള്‍ കേന്ദ്രീകരിച്ചുള്ള കച്ചവടം അനുവദിക്കില്ലെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. സെക്രട്ടറിയേറ്റിലെ ഓണപ്പൂക്കള മല്‍സരവും സദ്യയും ജോലിയുടെ ഇടവേളകളിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക