|    Dec 16 Sun, 2018 4:09 am
FLASH NEWS

പ്രവൃത്തിയിലെ അപാകത: റീ ടാറിങ് നടത്തിയ റോഡ് തകര്‍ന്നു

Published : 24th May 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: പ്രവൃത്തിയിലെ അപാകത മൂലം കൊളക്കുത്ത് റോഡില്‍ പണി പൂര്‍ത്തീകരിക്കും മുന്‍പേ റോഡ് തകര്‍ന്നതായി പരാതി. ദിവസങ്ങള്‍ക്കു മുന്‍പാണ് കൊളക്കുത്ത് റോഡില്‍ ചേലൂപാടം ഭാഗത്ത് റോഡില്‍ റീടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ റോഡില്‍ വിവിധ ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ വീണ്ടും അറ്റകുറ്റ പ്രവര്‍ത്തി നടത്തുകയായിരുന്നു.
കോളക്കുത്ത് ഭാഗത്തുനിന്നും പ്രവൃത്തി തുടങ്ങി ഇടിമുഴിക്കല്‍ വരെയുള്ള ഭാഗത്ത് റോഡിന്റെ പ്രവൃത്തി അവസാനിക്കും മുന്‍പാണ് റോഡ് തകര്‍ന്നത്.
ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രവൃത്തിയിലെ ഇത്തരം അപാകതക്കു കാരണമെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss