|    Jan 19 Thu, 2017 7:58 am
FLASH NEWS

പ്രവൃത്തികള്‍ ഇഴയുന്നു; കാല്‍നടയാത്രക്കാര്‍ക്ക് ദുരിതം

Published : 3rd February 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: മൂന്നു കോടി ചെലവഴിച്ച് നിര്‍മിക്കുന്ന സുല്‍ത്താന്‍ ബത്തേരി ഫുട്പാത്ത് നിര്‍മാണത്തിന് ജോലിക്കാര്‍ മൂന്നു പേര്‍ മാത്രം. ഇതോടെ മാസങ്ങളായി തുടരുന്ന ഫുട്പാത്ത് നിര്‍മാണം ഇഴയുകയാണ്. പ്രവൃത്തി മന്ദഗതിയിലായത് കച്ചവടക്കാര്‍ക്കടക്കം തീരാദുരിതമായിരിക്കുകയാണ്.
ആറു മാസം മുമ്പു ടൗണില്‍ തുടങ്ങിയ ഡ്രെയിനേജ് കം ഫുട്പാത്ത് നിര്‍മാണ പ്രവൃത്തിയാണ് ഇഴയുന്നത്. നിര്‍മാണ പ്രവൃത്തിയുടെ പേരില്‍ കച്ചവടസ്ഥാപനങ്ങളുടെ മുന്നിലും മറ്റും കുഴിയെടുത്തിരിക്കുകയാണ്. ഇതോടെ കടകളിലേക്ക് ഉപഭോക്താക്കള്‍ എത്താതായെന്നു കച്ചവടക്കാര്‍ പറയുന്നു. ഫുട്പാത്ത് നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ കച്ചവടക്കാരോടും ടൗണിലെത്തുന്നവരോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് വ്യാപക പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക