|    Oct 23 Mon, 2017 12:44 am

പ്രവീണ്‍ പി നായരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന് കേന്ദ്രമന്ത്രി

Published : 30th June 2017 | Posted By: fsq

 

കൊല്ലം: കെനിയന്‍ ജയിലില്‍ കഴിയുന്ന പത്തനാപുരം കറവൂര്‍ സ്വദേശിയായ പ്രഭാകരന്‍ നായരുടെ മകന്‍ പ്രവീണ്‍ പി നായരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്  കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചു.മറൈന്‍ എന്‍ജിനീയറായ പ്രവീണ്‍ ജോലി ചെയ്തിരുന്ന പാകിസ്താന്‍ ഉടമസ്ഥതയിലുള്ള അമീന്‍ദാരിയ എന്ന കപ്പലില്‍ അനധികൃതമായ സൂക്ഷിച്ചു വച്ചിരുന്ന മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രവീണിനെ രണ്ട് വര്‍ഷം മുമ്പ് കെനിയന്‍ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. പാകിസ്താനില്‍ നിന്നും ഷാര്‍ജയിലേക്ക്  പോയ അമീന്‍ദാരിയ എന്ന കപ്പല്‍ കെനിയന്‍ സമുദ്രാതിര്‍ത്തി കടന്നപ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രവീണിനെ ജയില്‍ മോചിതനാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വഴി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. കേസിന്റെ സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ പുരോഗമിച്ചു വരുന്നതായും അന്തിമ കോടതി വിധി ഉടന്‍ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക