|    Jan 24 Tue, 2017 6:34 am

പ്രവീണിന്റെ മോചനം: പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: രണ്ടുവര്‍ഷമായി കെനിയയിലെ ജയിലില്‍ കഴിയുന്ന പത്തനാപുരം കറവൂരിലെ പ്രവീണിന്റെ മോചനത്തിന് ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും സംസാരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കെ ബി ഗണേഷ്‌കുമാറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രവീണിന്റെ മോചനത്തിനായി നോര്‍ക്ക റൂട്ട്‌സ് കെനിയന്‍ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് എത്രയും വേഗം വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ സന്ദേശവും അയച്ചു. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രയോജനം കിട്ടാത്ത സാഹചര്യത്തില്‍ നോര്‍ക്ക ഉദ്യോഗസ്ഥര്‍ കെനിയന്‍ ഹൈക്കമ്മീഷണറുമായി ഫോണില്‍ ബന്ധപ്പെട്ട് വിഷയം ധരിപ്പിച്ചു. ഇതിനുശേഷം മോചനത്തിന് നടപടിയെടുക്കണമെന്ന് കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് സര്‍ക്കാര്‍ തലത്തില്‍ അഭ്യര്‍ഥിച്ച് കത്തും ഇ-മെയിലും അയച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക