|    Aug 18 Sat, 2018 4:13 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് മലയാളി യുവതിക്ക് ഡോക്ടറേറ്റ്

Published : 11th August 2018 | Posted By: AAK

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന ഹരിപ്പാട് ചേപ്പാട് സ്വദേശിനി ലിനി നൈനാന് കന്യാകുമാരി നൂറുല്‍ ഇസ്‌ലാം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ഡോക്ടറേറ്റ് ലഭിച്ചു. മാറുന്ന ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ പ്രവാസികളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. റിയാദില്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസില്‍ ജോലിചെയ്യുന്ന ലിനി ചേപ്പാട് വല്ലാറ്റുകണ്ടത്തില്‍ നിധിന്‍ വില്ലയില്‍ നൈനാന്‍ ഗീവര്‍ഗീസിന്റെ ഭാര്യയും വെണ്‍മണി കടുത്താനത്ത് ലിനി ഭവനില്‍ കെ കെ തങ്കച്ചന്റെയും മറിയാമ്മയുടെയും മകളുമാണ്. മൂത്ത മകന്‍ അമേരിക്കയില്‍ എയ്റോ സ്പേസ് എന്‍ജിനീയറിങിന് പഠിക്കുന്നു. മകള്‍ റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss