|    May 23 Tue, 2017 12:56 am
FLASH NEWS

പ്രവാസി വോളി ബോള്‍ ലീഗ് 5 മുതല്‍

Published : 29th October 2015 | Posted By: swapna en

ദുബയ്: പ്രവാസി മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് ദുബയില്‍ നവംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ് പ്രവാസി വോളിബോള്‍ ലീഗ് സംഘടിപ്പിക്കുന്നു. കേരളത്തിലെ 10 ജില്ലകളെ പ്രതിനിധീകരിച്ച് 10 ടീമുകള്‍ പങ്കെടുക്കും. യു.എ.ഇയില്‍ നിന്ന് ദുബയ ഡ്യൂട്ടി ഫ്രീ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

ഖിസൈസിലെ സലാഹുദ്ദീന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്കുള്ള എവര്‍ റോളിങ് ട്രോഫിക്കു പുറമെ വിജയിക്കുന്ന ടീമിനും റണ്ണര്‍ അപ്പിനും മികച്ച കളിക്കാരനും ക്യാഷ് പ്രൈസുകള്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജെയ്‌സി ദുബയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രകാശനം ചെയ്തു.

യു.എ.ഇയിലെ മലയാളി കളിക്കാര്‍ക്ക് അവസരം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. യു.എ.ഇ വിസയുള്ള മൂന്ന് മലയാളികള്‍ക്കെങ്കിലും ഓരോ ടീമിലും അവസരം നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day