|    Jan 22 Sun, 2017 1:37 pm
FLASH NEWS

പ്രവാസി വോട്ട്; കേന്ദ്രം നിലപാട് വ്യക്തമാക്കണം: കോടതി

Published : 14th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്ന് തന്നെ വോട്ടു ചെയ്യാന്‍ എങ്ങനെ വ്യവസ്ഥ ചെയ്യാമെന്ന കാര്യത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ദുബയില്‍ നിന്നുള്ള ഡോ. വി പി ഷംസീര്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഒക്ടോബറില്‍ പരിഗണിക്കും.
പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തിരുന്ന് വോട്ടു ചെയ്യാന്‍  സൗകര്യമൊരുക്കണമെന്ന ആവശ്യം കോടതിയും സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചതാണെന്നും തുടര്‍നടപടികള്‍ വൈകിക്കുന്നത് സര്‍ക്കാരാണെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെക്കുറിച്ച് കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മീനാക്ഷി ഗ്രോവറിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. അതിനാല്‍ വ്യക്തമായ മറുപടി അറിയിക്കാന്‍ സമയം നല്‍കുകയായിരുന്നു. തൊഴിലിനായി ഇതര സംസ്ഥാനത്തേക്ക് പോവുന്ന തൊഴിലാളികള്‍ക്ക് വോട്ടു ചെയ്യാന്‍ അവസരമൊരുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പഠിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സമിതിയുടെ അന്തിമ റിപോര്‍ട്ട് ഒക്ടോബറില്‍ നല്‍കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തിലുള്ള അന്തിമ റിപോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ സമര്‍പ്പിക്കാമെന്നാണ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍, അത് നടപ്പായിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക