|    Nov 24 Fri, 2017 8:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചു പേര്‍ പിടിയില്‍

Published : 12th August 2017 | Posted By: fsq

 

മലപ്പുറം: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടെന്ന കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചു പേര്‍ മലപ്പുറം പോലിസിന്റെ പിടിയില്‍. കോഡൂര്‍ ചക്കിങ്ങത്തൊടി അബ്ദുല്‍ റഷീദ് (39), പണ്ടാരത്തൊടി സജാദ് (27), പറമ്പന്‍ അബ്ദുല്‍ സമദ് (30), ഓലപുലാന്‍ സക്കീര്‍ (28), കോപിലാക്കല്‍ സൈതലവി (43) എന്നിവരാണ് അറസ്റ്റിലായത്. വേങ്ങര ചേറൂര്‍ കരിമ്പില്‍ വീട്ടില്‍ അബ്ദുല്‍ മുനീര്‍ (26) നെ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും കാര്‍ തട്ടിയെടുക്കുകയും 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തെന്ന കേസിലാണ് പോലിസ് നടപടി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് വേങ്ങര അങ്ങാടിയില്‍ നിന്നും മുനീറിനെ തട്ടിക്കൊണ്ടുപോയത്. മുനീറിന്റെ കൈവശമുണ്ടായിരുന്ന കാറും മൊബൈലും തട്ടിയെടുത്ത സംഘം മുനീറിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി ഫൈസല്‍, വേങ്ങര സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ നിസാമുദ്ദീന്‍ തുടങ്ങിയവരെ പിടികൂടാനുണ്ടെന്നും ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. കൂട്ടുപ്രതികളെ പിടികൂടിയതറിഞ്ഞ് മുനീറിനെ വ്യാഴാഴ്ച പുലര്‍ച്ചെ മര്‍ദിച്ച് അവശനാക്കി മലപ്പുറം കോട്ടപ്പടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മുനീര്‍ പരിക്കുകളോടെ കോട്ടപ്പടി താലൂക്ക് ആസ്പത്രിയില്‍ ചികില്‍സയിലാണ്. പ്രതികളെ ഇന്നലെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക