|    Jan 18 Wed, 2017 7:39 pm
FLASH NEWS

പ്രവാസി മലയാളിയില്‍ നിന്ന് അഭിഭാഷക ദമ്പതികള്‍ ആറരലക്ഷം തട്ടിയെന്നു പരാതി

Published : 7th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: സ്വര്‍ണപ്പണയം തിരികെ എടുത്തു നല്‍കാമെന്ന വ്യാജേന പ്രവാസി മലയാളിയില്‍ നിന്നും അഭിഭാഷക ദമ്പതികള്‍  പണം തട്ടിയെടുത്തതായി പരാതി. കൊല്ലം സ്വദേശിയും ഷാര്‍ജയില്‍ സ്ഥിര താമസക്കാരനുമായ ഷെരീക്ക് അഹമ്മദ് മീരാനാണ് സംഭവത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 2010ലാണ് ഇയാള്‍ എസ്ബിടി കൊല്ലം ബീച്ച് ശാഖയില്‍ 350 ഗ്രാം സ്വര്‍ണം പണയപ്പെടുത്തി 4.5 ലക്ഷം രൂപ വായ്പയെടുത്തത്. എന്നാല്‍ ആഭരണങ്ങള്‍ തിരികെ എടുക്കുന്നതിന് 2012ല്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ അതേ ബാങ്കില്‍ ഹൗസിങ് ലോണ്‍ ഉള്ളത് കാരണം ആഭരണങ്ങള്‍ തിരികെ നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചു. തുടര്‍ന്നാണ് കരമന സ്വദേശികളും വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരുമായ  ദമ്പതികള്‍ മുഖേന കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് നടത്തിയത്.  കേസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍ സ്റ്റേറ്റ് ഫോറത്തില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി പ്രതികൂലമായിരുന്നു. പിന്നീട് വിധിക്കെതിരെ കണ്‍സ്യൂമര്‍ ഫോറത്തില്‍ ഹര്‍ജി നല്‍കാ ന്‍ അഭിഭാഷക ദമ്പതികള്‍ രണ്ട് ലക്ഷം രൂപയോളം അക്കൗണ്ടിലൂടെയും നേരിട്ടും വാങ്ങുകയായിരുന്നു. ബാങ്കില്‍ നിന്നും ആഭരണങ്ങളെടുക്കാന്‍ ലോണ്‍ തുക മൂന്ന് തവണയായി അടക്കാന്‍ നാഷണല്‍ ഫോറം അനുവദിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് 4.5 ലക്ഷം രൂപ കൈക്കലാക്കിയത്. ബാങ്കില്‍ പലിശയും ചേര്‍ത്ത് ഒമ്പത് ലക്ഷം രൂപ അടച്ചില്ലെങ്കില്‍ ആഭരണങ്ങള്‍ ലേലം ചെയ്യുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടെന്നു മനസിലാക്കിയത്. പിന്നീട് കബളിപ്പിച്ച് നേടിയ ആറരലക്ഷം രൂപക്ക് എസ്ബിഐ ബാങ്കിലെ രണ്ട് ചെക്കുകള്‍ നല്‍കിയെങ്കിലും അക്കൗണ്ടി ല്‍ തുക ഇല്ലാത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങുകയായിരുന്നു. പല തവണ ഇവരെ സമീപിച്ചെങ്കിലും പണം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ഷെരീക്ക് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക