|    Aug 19 Sun, 2018 3:31 am
FLASH NEWS

പ്രവാസി മന്ത്രാലയം പുനസ്ഥാപിക്കണം: എംഎസ്എസ് പ്രവാസി സംഗമം

Published : 8th August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രവാസികളുടെ അവകാശ സംരക്ഷണത്തിനും തൊഴില്‍ സുരക്ഷിതത്വത്തിനും ഉതകുമാറ് പ്രവാസി കാര്യവകുപ്പ് പുനസ്ഥാപിക്കണമെന്ന് എംഎസ്്എസ്്് പ്രവാസി സംഗമം. നിലവിലുള്ള കുടിയേറ്റ നിയമത്തിന്റെ അപാകത കൊണ്ട് വിദേശത്ത് പ്രവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ സമഗ്രമായ കുടിയേറ്റ നിയമങ്ങളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലെ ഏറ്റവും കൂടുതല്‍ പൗരന്‍മാര്‍ അറബ് നാടുകളില്‍ ജോലിയെടുക്കുന്ന രാജ്യങ്ങളാണ് ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയവ. ഈ രാഷ്ട്രങ്ങള്‍ പ്രവാസികള്‍ക്ക് എംബസികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ആത്്മവിശ്വാസം വര്‍ധിപ്പിക്കുന്ന രീതിയും സുരക്ഷ നല്‍കുകയും ചെയ്യുന്നുണ്ട്. നമ്മുടെ എംബസികളും പ്രവാസികളുടെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സംഗമം എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ് സുബൈര്‍ ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി കെ അബ്്ദുല്‍കരീം മുഖ്യ പ്രഭാഷണം നടത്തി. എന്‍ജിനീയര്‍ പി മമ്മദ്‌കോയ, ഖജാഞ്ചി പി ടി മൊയ്തീന്‍കുട്ടി, അമീര്‍ അലി, അബ്്ദുല്‍ മജീദ് നഹാ, അമ്പലപ്പള്ളി അബ്്ദുറഹ്്മാന്‍, അഡ്വ. കെഎസ്എ ബഷീര്‍, കെ എം നൗഷാദ് (റിയാദ്), നെജീബ് (ദമാം), ഹൈറുന്നീസ (റിയാദ്), ഫൈസല്‍ (മലബാര്‍ ഗോള്‍ഡ്, ദുബൈയ്), എ കെഅബ്്ദുറഹ്്മാന്‍, കെ വി ഷംസുദ്ദീന്‍ , കണ്‍വീനര്‍ കെ പി ഹനീഫ, പാലക്കണ്ടി ഹസന്‍കോയ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss