|    Sep 23 Sun, 2018 3:36 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസി ഫോറം ദുഖം രേഖപ്പെടുത്തി

Published : 19th August 2018 | Posted By: ke

ഷാര്‍ജ: കേരളത്തിലെ പ്രളയദുരന്തത്തില്‍ ലക്ഷകണക്കിന് ജനങ്ങള്‍ക്കുണ്ടായ ദുരിതത്തില്‍ കേരള പ്രവാസി ഫോറം ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ ഇന്നത്തെ അവസ്ഥ വളരെ ഭയാനകരം ആണെന്നും ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ കൃത്യമായി ഉറപ്പുവരുത്തണമെന്നും കേരള പ്രവാസി ഫോറം ഷാര്‍ജ സ്‌റ്റേറ്റ് പ്രസിഡന്റ് അബൂബക്കര്‍ പോത്തന്നൂര്‍ സംസാരിച്ചു. കേരള പ്രവാസി ഫോറം സംഘടിപ്പിച്ച ദുരിതാശ്വാസ സഹായ സമിതി രൂപീകരിച്ച വേളയിലാണ് പ്രവാസികളുടെ സഹായം അഭ്യര്‍ത്ഥിച്ചത്. പ്രളയക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനും ഭക്ഷണവും പാര്‍പ്പിട സൗകര്യവും എത്തിച്ചുകൊടുക്കാന്‍ നാട്ടിലുള്ള കേരള പ്രവാസി ഫോറം റസ്‌ക്യു ടീമിനോട് പ്രത്യേകം നിര്‍ദ്ദേശവും കൊടുത്തു. സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും അഭ്യര്‍ത്ഥനകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ നാട്ടിലെ റെസ്‌ക്യൂ ടീമിന് കൈമാറുന്നതിന് വേണ്ടിയിട്ട് പ്രത്യേകം ടീമിനെയും രൂപീകരിച്ചു. സ്‌റ്റേറ്റ് സെക്രട്ടറി ഹാഷിം, ഡോ. സാജിദ് കടയ്ക്കല്‍, സഫറുളള ഖാന്‍ എന്നിവരും സംബന്ധിച്ചു.
അകമഴിഞ്ഞ് സഹായിക്കാന്‍ മനസുള്ള ആളുകളെ കണ്ടെത്തി അവരുടെ സഹായങ്ങള്‍ കൃത്യമായി നാട്ടിലേക്ക് എത്തിച്ചുകൊടുക്കുന്നതിനും സഹായങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും അതിനുവേണ്ടിയുള്ള ഹെല്‍പ്പ് ഡെസ്‌ക് ടീമിനേയും നിശ്ചയിച്ചുകഴിഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ചെയര്‍മാനായി അബൂബക്കര്‍ പോത്തന്നൂര്‍ നെയും കോര്‍ഡിനേറ്ററായി ഡോ. സാജിദ് കടലിനെയും തിരഞ്ഞെടുത്തു. അനൂപ് എളമന, ഖാസിം, ശരീഫ് കുട്ടൂര്‍, അലി,അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എട്ടംഗ ടീമിനെയാണ് രൂപീകരിച്ചിട്ടുള്ളത്്്.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0554680253, 0554914241

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss