|    Apr 23 Sun, 2017 3:33 pm
FLASH NEWS

പ്രവാസി പുനരധിവാസ പദ്ധതി: ചുമതല യുഎന്‍ഡിപിക്കും സിഡിഎസിനും

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: സ്വദേശിവല്‍ക്കരണം നിമിത്തം വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിവരുന്നവര്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി രൂപീകരിക്കുന്ന കാര്യം പരിശോധിക്കാന്‍ യുഎന്നിന്റെ കീഴിലുള്ള യുഎന്‍ഡിപിയെയും സിഡിഎസിനേയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സ്വദേശിവല്‍ക്കരണം കാരണം സംസ്ഥാനത്തെ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുന്നുണ്ട്. ഇത് വിദേശനാണ്യത്തില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതായും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെിുണ്ട്. മടങ്ങിയെത്തുന്നവര്‍ക്ക് നോര്‍ക്ക മുഖേന പുനരധിവാസം നടപ്പാക്കുന്നുണ്ട്.
പ്രവാസികള്‍ രൂപീകരിക്കുന്ന ട്രസ്റ്റിനോ സൊസൈറ്റിക്കോ കാര്‍ഷികം, ഉല്‍പാദനം, സേവനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് സംരംഭം തുടങ്ങാവുന്നതിന് 20 ലക്ഷം രൂപവരെ സര്‍ക്കാര്‍ പലിശ സബ്‌സിഡിയോടെ 20 ലക്ഷം രൂപവരെ വായ്പ നല്‍കും. നാിലെത്തിയവരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സാന്ത്വനം പദ്ധതി നടപ്പാക്കിവരുന്നു. ഇവരുടെ പുനരധിവാസ പദ്ധതിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്നും ശ്രമം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day