|    Oct 18 Wed, 2017 10:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രവാസി പുനരധിവാസത്തിന് 24 കോടി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ബജറ്റ് വകയിരുത്തല്‍ 24 കോടി രൂപയായി ഉയര്‍ത്തി. നിലവിലുള്ള 12 കോടിയാണ് 24 കോടിയായി ഉയര്‍ത്തിയത്. വിദേശത്തുനിന്നും മടങ്ങിവരുന്നവര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി അവതാളത്തിലായിരുന്നു. ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി ബാങ്കുകള്‍ക്ക് നല്‍കാത്തതിനാലാണ് പദ്ധതി വഴിമുട്ടിയത്. ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി നല്‍കുമെന്ന ഇപ്രാവശ്യത്തെ ബജറ്റിലെ പ്രഖ്യാപനം പ്രവാസിക ള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടിയും ക്ഷേമഫണ്ട് 10 കോടിയും വകയിരുത്തി.
സംസ്ഥാനബജറ്റില്‍ കുടുംബശ്രീക്ക് 200 കോടി വകയിരുത്തി. ഇതില്‍ 50 കോടി രൂപ ആശ്രയ പദ്ധതിക്കുള്ള പൂരക സഹായത്തിനു വേണ്ടിയുള്ളതാണ്. കുടുംബശ്രീക്ക് ബാങ്കുകളില്‍ നിന്നും നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. കുടുംബശ്രീ യൂനിറ്റുകള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട്, കാര്‍ഷിക സബ്‌സിഡി, സൂക്ഷ്മതൊഴില്‍ സബ്‌സിഡി എന്നിവ പുനസ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ശുചിത്വമിഷന് വേണ്ടി 26 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അനുയോജ്യമായ മാലിന്യ സംസ്‌കരണ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിന് 50 ലക്ഷം അനുവദിച്ചു. കേരളത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ജനകീയ ക്യാംപയിന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക