|    Jan 17 Tue, 2017 10:46 pm
FLASH NEWS

പ്രവാസി നിക്ഷേപം: സംസ്ഥാനതല ശില്‍പശാലയ്ക്കും സെമിനാറിനും ഒരുക്കങ്ങളായി

Published : 8th October 2016 | Posted By: Abbasali tf

തിരൂര്‍:  സംസ്ഥാന സര്‍ക്കാര്‍ നൂറ് ദിനം പിന്നിടുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രവാസി നിക്ഷേപവുമായി ബന്ധപ്പെട്ട് നാളെ ചെറിയമുണ്ടം പഞ്ചായത്തിലെ കുറുക്കോള്‍ കുന്നിലെ എമറോള്‍ഡ് പാലസില്‍ നടത്തുന്ന സംസ്ഥാനതല സെമിനാറിനും ശില്‍പശാലയ്ക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവാസി സംഘടനകളുടെ ജില്ലാ-സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ആയിരം പ്രതിനിധികള്‍ പങ്കെടുക്കും. സര്‍ക്കാറില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെയും വിവിധ ക്ഷേമപദ്ധതികളെയും കുറിച്ചുള്ള വിശദമായ ക്ലാസുകളും ചര്‍ച്ചകളും നടക്കും. ചര്‍ച്ചയില്‍ വരുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു സര്‍ക്കാറിനു സമര്‍പ്പിക്കും. ഉച്ചക്ക് 2.30ന് ശേഷം നടക്കുന്ന സെമിനാര്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയാവും. പ്രവാസി നിയമസഭാസമിതി ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ, അംഗം കാരാട്ട് റസാഖ് എംഎല്‍എ, എംഎല്‍എമാരായ സി മമ്മുട്ടി, ആബിദ് ഹുസയ്ന്‍ തങ്ങള്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്യഷ്ണന്‍, ജില്ലാകലക്ടര്‍ എ ഷൈനമോള്‍ എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രമുഖ പ്രവാസികളെ ചടങ്ങില്‍ ആദരിക്കും. നൂറ് ദിനത്തോടനുബന്ധിച്ച് മലപ്പുറം ഇന്‍ഫര്‍മേഷന്‍ ഓഫിസ്  വിദ്യാര്‍ഥികള്‍ക്ക് നടത്തിയ വിവിധ മല്‍സരവിജയികള്‍ക്കുള്ള സമ്മാന വിതരണം ചടങ്ങില്‍ നടക്കും. പരിപാടിയുടെ ഭാഗമായി രാവിലെ 9.30ന് നടക്കുന്ന ശില്‍പശാല തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മലപ്പുറം എഡിസി ജനറല്‍ പ്രീതി മേനോന്‍ അധ്യക്ഷത വഹിക്കും. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്ര. എ പി അബ്ദുല്‍ വഹാബ് അതിഥിയാകും. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി സൈതാലിക്കുട്ടി, കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ഹനീഫ മുന്നിയൂര്‍, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ അബ്ദുര്‍ റസാഖ്, കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പാലോളി അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ കെ എസ് അനസ്, നോര്‍ക്ക റൂട്ട്‌സ് സീനിയര്‍ മാനേജര്‍ കെ ബാബുരാജന്‍, ലീഡ് ബാങ്ക് മാനേജര്‍ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി അബ്ദുല്‍ വഹാബ് എന്നിവര്‍ ക്ലാസ്സെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ വി അബ്ദുറഹിമാന്‍ എംഎല്‍എ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ മുജീബ് താനാളൂര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍ ആര്‍ ബാബു പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക