|    Feb 27 Mon, 2017 3:36 am
FLASH NEWS

പ്രവാസി ക്ഷേമനിധി അംഗത്വം: പ്രായപരിധി ഉയര്‍ത്തണമെന്ന് നിയമസഭാ സമിതി

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി വീണ്ടും ഉയര്‍ത്തണമെന്ന് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ പ്രവാസികള്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ 500/1000 എന്നത് 3,000/5,000 രൂപ വീതമായി ഉയര്‍ത്തണം. പ്രവാസി ക്ഷേമബോര്‍ഡ് നല്‍കിവരുന്ന ആനുകൂല്യങ്ങളുടെ തുക കാലാനുസൃതമായി വര്‍ധിപ്പിക്കണം. ക്ഷേമനിധിയില്‍ അടയ്ക്കുന്ന തുകയും പലിശയും തിരികെ നല്‍കുന്നതോടൊപ്പം ഇതിലേക്കുള്ള സംസ്ഥാന വിഹിതം ഉയര്‍ത്തുകയും ചെയ്യണം. പ്രവാസിക്ഷേമ പെന്‍ഷനുകള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. നിലവിലെ ക്ഷേമനിധി പ്രവാസികള്‍ക്ക് ആകര്‍ഷകമല്ലാത്ത സ്ഥിതിയാണുള്ളതെന്നും സമിതി വിലയിരുത്തി. കെ വി അബ്ദുല്‍ഖാദര്‍ ചെയര്‍മാനായ സമിതിയുടെ റിപോര്‍് നിയമസഭയുടെ മേശപ്പുറത്തുവച്ചു.
ക്ഷേമനിധി അംഗത്വത്തിനും അംശാദായം അടയ്ക്കാനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനുമുള്ള നടപടികള്‍ വേഗത്തിലാക്കുന്നതോടൊപ്പം അക്ഷയ കേന്ദ്രങ്ങള്‍വഴി ഇതിന് അനുമതി നല്‍കുകയും വേണം. പ്രവാസിക്ഷേമ ബോര്‍ഡിന്റെ പദ്ധതികള്‍ സംബന്ധിച്ച് ആഗോളതലത്തില്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കണം. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്ക സെല്‍ ആരംഭിക്കണം. മലയാളി യാത്രക്കാരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും സംവിധാനമുണ്ടാവണം. പ്രവാസിക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതിനും അംശാദായമെടുക്കുന്നതിനും കേരളത്തിലെ വിമാനത്താവളങ്ങളില്‍ സൗകര്യമൊരുക്കണം. ഇപ്പോള്‍ ഇന്ത്യയിലെ ആറുവിമാനത്താവളങ്ങള്‍ക്ക് അനുവദിച്ച ഇന്റര്‍നാഷനല്‍ ഹബ് പദവി കേരളത്തിലും അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി അനുകൂല തീരുമാനമുണ്ടാക്കണം. അര്‍ധ ജുഡീഷ്യല്‍ അംഗീകാരത്തോടുകൂടിയ പ്രവാസി കീഷന്റെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഇതര സംസ്ഥാന, വിദേശ മലയാളി സംഘടനകളുടെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന ആഗോളസമിതി രൂപീകരിക്കുന്നതിനായി പഠനം നടത്തണം. പീഡനങ്ങള്‍ക്കിരയാവുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനുള്ള താമസസ്ഥലങ്ങള്‍ നിര്‍മിക്കുന്നതിന് നടപടിയെടുക്കണം. പ്രവാസി മലയാളികള്‍ക്കായി അവരര്‍ഹിക്കുന്ന നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രവാസി നിയമസഹായ പദ്ധതി പുനസ്ഥാപിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം. വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ തെറ്റായ തൊഴില്‍ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടാതിരിക്കുന്നതിന് മാധ്യമങ്ങള്‍വഴിയും മറ്റ് വിവരസാങ്കേതിക മാര്‍ഗങ്ങളിലൂടെയും ബോധവല്‍ക്കരണം നടത്തണമെന്നും സമിതി ആവശ്യപ്പെു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day