|    Dec 12 Tue, 2017 10:14 am
Home   >  Todays Paper  >  Page 4  >  

പ്രവാസി കഴുത്തില്‍ കത്തി തറച്ച് മരിച്ച നിലയില്‍

Published : 7th September 2016 | Posted By: SMR

തൊടുപുഴ: പ്രവാസിയായ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ കഴുത്തില്‍ കത്തി തറച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിള്ളിച്ചിറ കൊല്ലംകുടിയില്‍ മുഹമ്മദിനെയാണ് (52) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന ഭാര്യയാണ് മുഹമ്മദിനെ കഴുത്തു മുറിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെ നിന്നും തൊടുപുഴയിലെ തന്നെ മറ്റെരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റിയാദില്‍ െ്രെഡവറായി ജോലി ചെയ്തിരുന്ന മുഹമ്മദ് കഴിഞ്ഞ ജുലൈയിലാണ് നാട്ടിലെത്തിയത്. അടുത്ത മാസം ഒന്നിനു തിരിച്ചുപോവാനിരിക്കെയാണ് മരണം.
ഖബറടക്കം വെണ്ടുവഴി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ഭാര്യ: ഹലീമ. മക്കള്‍: ജസ്‌ന, ഫസ്‌ന (ഇരുവരും വിവാഹിതര്‍), ഷെഫിന്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക