|    Jul 22 Sun, 2018 8:04 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രവാസി എഴുത്തുകാരന്‍ ഷാജി മഠത്തിലിന്റെ ആദ്യ നോവല്‍ ലിംക ബുക്കില്‍

Published : 20th September 2017 | Posted By: fsq

 

കൊച്ചി: പ്രവാസി എഴുത്തുകാരന്‍ ഷാജി മഠത്തിലിന്റെ പാതിരപ്പാട്ടിലെ തേന്‍നിലാപ്പക്ഷികള്‍ എന്ന നോവല്‍ ലിംക ബുക്ക് ഓഫ് റെക്കോഡില്‍. മലയാള നോവല്‍ സാഹിത്യത്തില്‍ ആദ്യമായി ത്രീ ഡി കവര്‍പേജ് പുറത്തിറക്കിയതിനാണ് ലിംക ബുക്കിന്റെ 2016-17 എഡിഷനിലെ സാഹിത്യ വിഭാഗത്തില്‍ പുസ്തകം ഇടംനേടിയിരിക്കുന്നത്. ദോഹയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഷാജിയുടെ ആദ്യ നോവലാണിത്.കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച നോവലില്‍ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപറ്റം മനുഷ്യരുടെ ജീവിതകഥകള്‍ അവരുടെ ചുറ്റുപാടുകളോടെ അടര്‍ത്തിയെടുത്ത് അവതരിപ്പിച്ചിരിക്കുകയാണ്. മഥനന്റെ രേഖാചിത്രമാണ് ഉള്‍പേജുകളില്‍. 2015 ആഗസ്ത് 22ന് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പിലെ എല്ലാ കോപ്പികളും വിറ്റുതീര്‍ന്നിരുന്നു. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് 2018 പകുതിയോടെ പുറത്തിറങ്ങും. ഡോ. ജെസി സക്കറിയയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്.മലയാള പുസ്തകം വിറ്റുകിട്ടിയ തുകയുടെ 40 ശതമാനം കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കായി ഷാജി കൈമാറിയിരുന്നു. പ്രീ പബ്ലിക്കേഷനില്‍ നിന്നു തനിക്ക് ലഭിക്കുന്ന തുകയും കാന്‍സര്‍ രോഗികളെ പാര്‍പ്പിക്കുകയും ചികില്‍സിക്കുകയും ചെയ്യുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനമെന്നും ഷാജി പറഞ്ഞു.ഖത്തര്‍ എയര്‍വെയ്‌സില്‍ സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഷാജി ചിത്രകാരനായിരുന്ന അന്തരിച്ച എം വി ദേവന്റെ സഹോദരപുത്രനാണ്. തലശ്ശേരി ചൊക്ലി എം നാരായണനും എന്‍ കെ ഭാര്‍ഗവിയുമാണ് മാതാപിതാക്കള്‍. ഭാര്യ: സന്ധ്യ, മകന്‍ ആകാശ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss