|    Oct 18 Thu, 2018 8:11 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രവാസി ഇന്ത്യക്കാരുടെ വിവാഹത്തിനും ആധാര്‍

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ നീ ക്കം. മന്ത്രിതല സമിതി ഇതു സംബന്ധിച്ച ശുപാര്‍ശ വിദേശകാര്യ മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള, വിദേശത്തു ജോലി ചെയ്യുന്ന പുരുഷന്‍മാരുടെ ഭാര്യമാരുടെ അവകാശ സംരക്ഷണത്തിനും ഇവര്‍ക്കെതിരേ സ്ത്രീധനത്തിന്റെ പേരില്‍ നടത്തുന്ന ഗാര്‍ഹിക പീഡനങ്ങള്‍ തടയുന്നതിനുമായാണ് ഇത്തരമൊരു നിര്‍ദേശമെന്നും സമിതി പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന പ്രവാസ ഇന്ത്യക്കാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കാനാണു ശുപാര്‍ശ. പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജരായ വിദേശ പൗരന്‍മാര്‍ക്കും ആധാര്‍ നല്‍കുന്നതിന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി നയം തയ്യാറാക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അംഗീകൃത ഇന്ത്യ ന്‍ വിസയുള്ള വിദേശീയര്‍ക്കും ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ആധാര്‍ നല്‍കുന്നുണ്ട്. കൂടാതെ, ഗാ ര്‍ഹിക പീഡനക്കേസുകളിലെ പ്രതികളെ കസ്റ്റഡിയില്‍ വയ്ക്കുന്നതടക്കമുള്ള നിബന്ധനകള്‍ ചേര്‍ത്ത് ഇന്ത്യ മറ്റു രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്ന കരാറുകളില്‍ ഭേദഗതി വരുത്തണമെന്നും മന്ത്രിതല സമിതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പ്രവാസ വിവാഹങ്ങൡ വഞ്ചന നടത്തുന്നവരെ കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നു വനിത-ശിശു വികസന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇവരുടെ വ്യക്തമായ മേല്‍വിലാസമില്ലാത്തതിനാല്‍, കേസുമായി ബന്ധപ്പെട്ട നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലും സാധിക്കാറില്ലെന്നും വ്യക്തമാക്കി. അതേസമയം, ഇന്ത്യയില്‍ ജനിച്ച് വിദേശത്തു താമസിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കു മാത്രമായിരിക്കും നിയമം ബാധകം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss