പ്രവാസിയുടെ ആര്‍ഭാട വിവാഹം ഗള്‍ഫ് പത്രങ്ങളിലും സ്ഥാനംപിടിച്ചു
Published : 28th November 2015 | Posted By: SMR
ദുബയ്: പ്രമുഖ മലയാളി പ്രവാസി വ്യവസായി രവി പിള്ളയുടെ മകളുടെ വിവാഹം ഗള്‍ഫിലെ പ്രമുഖ പത്രങ്ങളിലും സ്ഥാനം പിടിച്ചു. ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് എന്നീ പത്രങ്ങളിലാണ് അഞ്ചര കോടി രൂപ ചെലവിട്ട വിവാഹം വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടത്.
രവി പിള്ളയുടെ മകള്‍ ആരതിയും ഡോ. ആദിത്യ വിഷ്ണുവും തമ്മിലുള്ള വിവാഹ ചടങ്ങിനാണ് പ്രവാസി വ്യവസായി വന്‍ തുക ചിലവാക്കിയതായി ഗള്‍ഫ് പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്.
യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലടക്കം ഹോട്ടലുകളും നിര്‍മാണ, എണ്ണ വ്യവസായങ്ങളും നടത്തുന്ന പിള്ളയുടെ മകളുടെ വിവാഹത്തിന് ഗള്‍ഫില്‍നിന്നും വിദേശികളടക്കം പ്രമുഖര്‍ പങ്കെടുത്തിരുന്നു. 1978ല്‍ സൗദി അറേബ്യയില്‍ ഒരു ചെറിയ വ്യാപാര സ്ഥാപനം തുടങ്ങിയ രവി പിള്ളയുടെ വ്യാപാരം ഇപ്പോള്‍ നിരവധി ജീവനക്കാരുള്ള ആര്‍പി ഗ്രൂപ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.