|    Jan 23 Mon, 2017 10:28 pm

പ്രവാസികള്‍ കൂടുതല്‍ പണമയച്ച രാജ്യങ്ങളില്‍ സൗദി രണ്ടാമത്

Published : 31st July 2016 | Posted By: SMR

റിയാദ്: പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണം അയച്ച ലോകരാജ്യങ്ങളില്‍ സൗദി രണ്ടാംസ്ഥാനത്തെന്ന് ലോക ബാങ്ക് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സൗദിയിലെ വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത് 3,700 കോടി ഡോളറാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രാദേശിക ഉല്‍പാദനത്തിന്റെ അഞ്ചുശതമാനം വരും ഈ തുക. സൗദി തൊഴില്‍മന്ത്രാലയത്തിന്റെ കണക്കുപ്രകാരം നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ഒരുകോടിയിലേറെ വിദേശികള്‍ സൗദിയില്‍ ജോലിചെയ്യുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ മൊത്തം പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം അവരുടെ രാജ്യങ്ങളിലേക്ക് 9,000 കോടി ഡോളറാണ് അയച്ചത്. 2014ല്‍ ലോകത്താകമാനമുള്ള പ്രവാസികള്‍ അയച്ച തുകയുടെ 14 ശതമാനം വരുമിത്. ലോകത്താകമാനമായി പ്രവാസികള്‍ 58,300 കോടി ഡോളറാണ് അവരുടെ നാടുകളിലേക്കയച്ചത്. യുഎഇയില്‍നിന്ന് കഴിഞ്ഞ വര്‍ഷം 1,900 കോടി ഡോളറും കുവൈത്തില്‍നിന്ന് 1,800 കോടി ഡോളറും ഖത്തറില്‍നിന്ന് 1,100 കോടി ഡോളറും പ്രവാസികള്‍ അയച്ചതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക