|    Mar 27 Mon, 2017 2:16 pm
FLASH NEWS

പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കയച്ചത് 6,900 കോടി ഡോളര്‍

Published : 3rd September 2016 | Posted By: SMR

കബീര്‍ എടവണ്ണ

ദുബയ്: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ പണം ഇന്ത്യയിലേക്കയച്ചത് യുഎഇയിലെ പ്രവാസികള്‍. 1,250 കോടി ഡോളര്‍ നാട്ടിലേക്കയച്ച് യുഎഇയിലെ ഇന്ത്യക്കാരാണ് ഒന്നാംസ്ഥാനത്ത്. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളായ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം 6,900 കോടി ഡോളറാണ് നാട്ടിലെത്തിച്ചത്.
1,100 കോടി ഡോളര്‍ നാട്ടിലേക്കയച്ച് രണ്ടാംസ്ഥാനത്തുള്ളത് അമേരിക്കയിലെ ഇന്ത്യക്കാരാണ്. 1,050 കോടി ഡോളര്‍ നാട്ടിലേക്കയച്ച് മൂന്നാംസ്ഥാനത്തുള്ളത് സൗദി അറേബ്യയിലെ പ്രവാസികളാണ്. തൊട്ടുപിറകിലുള്ളത് കുവൈത്ത്, ഖത്തര്‍, ഇംഗ്ലണ്ട്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ്. പ്യൂ റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അമേരിക്കയില്‍ നിന്ന് 2,400 കോടി ഡോളര്‍ സ്വന്തം രാജ്യത്തേക്കയച്ച മെക്‌സിക്കോക്കാരാണ് നാട്ടിലേക്ക് പണമയച്ചവരില്‍ ലോകത്ത് ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനം ചൈനയ്ക്കാണ്. അമേരിക്കന്‍ വിദേശനാണ്യം ഏറ്റവും കൂടുതല്‍ സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനം ഇന്ത്യക്കാണ്. ലോകമെങ്ങുമുള്ള വിദേശികളായ തൊഴിലാളികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം 58,200 കോടി ഡോളറാണ് ആശ്രിതര്‍ക്കായി അയച്ചുകൊടുത്തത്. 2014ല്‍ ഇത് 59,200 കോടി ഡോളറായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക