|    Oct 24 Tue, 2017 7:50 am
FLASH NEWS
Home   >  Pravasi   >  

പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കയത് 69 ബില്യണ്‍ ഡോളര്‍ ഏറ്റവും കൂടുതല്‍ യു.എ.ഇ.യില്‍ നിന്നും

Published : 2nd September 2016 | Posted By: mi.ptk

pew-research-center-logo_0

കബീര്‍ എവണ്ണ

ദുബയ്:  കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ പണം നാട്ടിലേക്കയച്ചത് യു.എ.ഇ.യിലെ  പ്രവാസികള്‍. 12.5 ബില്യണ്‍ ഡോളര്‍ നാട്ടിലേക്കയച്ച് യു.എ.ഇ.യിലെ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്ത്്. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളായ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം 69 ബില്യണ്‍ ഡോളറാണ് നാട്ടിലെത്തിച്ചത്. 11 ബില്യണ്‍ ഡോളര്‍ നാട്ടിലേക്കയച്ച് രണ്ടാം സ്ഥാനത്തുള്ളത്് അമേരിക്കയിലെ  ഇന്ത്യക്കാരാണ്. 10.5 ബില്യണ്‍ ഡോളര്‍ നാട്ടിലേക്കയച്ച് മൂന്നാം സ്ഥാനത്തുള്ളത് സൗദി അറേബ്യയിലെ പ്രവാസികളാണ്. തൊട്ടു പിറകിലുള്ളത് കുവൈത്ത്, ഖത്തര്‍, ഇംഗ്ലണ്ട്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ്. പ്യൂ റിസര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014 നെ അപേക്ഷിച്ച് അമേരിക്കയില്‍ നിന്നും അയക്കുന്ന വിദേശ നാണ്യത്തില്‍ രണ്ട് ശതമാനം കുറവ് വന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ നിന്നും 24 ബില്യണ്‍ ഡോളര്‍ എത്തിയ മെക്‌സിക്കോയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ചൈനക്കാണ്. അമേരിക്കന്‍ വിദേശ നാണ്യം ഏറ്റവും കൂടുതല്‍ സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. ലോകമെങ്ങുമുള്ള വിദേശികളായ തൊഴിലാളികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം 582 ബില്യണ്‍ ഡോളറാണ് ആശ്രിതര്‍ക്കായി അയച്ച് കൊടുത്തത്. 2014 ല്‍ ഇതു 592 ബില്യണ്‍ ഡോളറായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക