|    Nov 19 Mon, 2018 12:34 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസികള്‍ക്ക് വോട്ടവകാശം സ്വാഗതാര്‍ഹം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published : 15th August 2018 | Posted By: AAK
ദമ്മാം: ദീര്‍ഘ കാലത്തെ മുറവിളികള്‍ക്കൊടുവില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം അംഗീകരിച്ച ബില്ല് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പാസാക്കിയത് സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടയോട്ട ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രവാസി സമൂഹത്തോട് ഭരണകൂടം എന്നും അവഗണനയാണ് കാണിച്ചിട്ടുള്ളത്. യാത്രക്കാര്‍ വര്‍ധിക്കുമ്പോള്‍ വിമാന കമ്പനികള്‍ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയും പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ ഒട്ടും പിറകിലല്ല. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചുപോക്ക് വര്‍ധിച്ച സഹചര്യത്തില്‍ കേരള, കേന്ദ്ര സര്‍ക്കാരുകള്‍ പ്രവാസി പുനരധിവാസത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നും ഫോറം ആവശ്യപ്പെട്ടു. ടയോട്ട ബ്ലോക്ക് പുതിയ ഭാരവാഹികളായി ഹംസക്കോയ പൊന്നാനി (പ്രസിഡന്റ്), അഫ്‌സല്‍ ഫവാസ് കൊല്ലം (ജ. സെക്രട്ടറി), ഖാലിദ് ബാഖവി തിരുവനന്തപുരം, യൂനുസ് വട്ടംകുളം, ഹാഷിം പൂന്തുറ (നിര്‍വാഹക സമിതി) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സമിതി അഗംങ്ങളായ നമീര്‍ ചെറുവാടി, സുനീര്‍ പാറക്കല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss